പുത്തൻ റേഞ്ച് റോവറിൽ കൊച്ചി നഗരത്തിൽ മോഹൻലാൽ- വിഡിയോ

April 10, 2023

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ, പുതിയ റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുകയാണ് നടൻ. പുതിയ റേഞ്ച് ഓട്ടോബയോഗ്രഫി 4.4 V8 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഷോറൂമിൽ നിന്നും സ്വീകരിക്കുന്ന ചിത്രങ്ങളും കൊച്ചി നഗരത്തിൽ സഞ്ചരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

Read Also: വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒരു ഈസ്റ്റർ ദിനംകൂടി; ഈസ്റ്റർ മുട്ടയുടെ കഥയറിയാം..

അതേസമയം, പുതിയ സിനിമകളുടെ തിരക്കുകളിലാണ് നടൻ. മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച കലാകാരന്മാരായ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന  ‘മലൈക്കോട്ടൈ വാലിബൻ’ ആണ് അടുത്ത ചിത്രം. നേരത്തെ മോഹൻലാലിന്റെയോ മറ്റ് നടന്മാരുടെയോ ചിത്രമില്ലാതെയാണ് മലൈക്കോട്ടൈ വാലിബന്റെ പോസ്റ്റർ റിലീസ് ചെയ്‌തത്‌. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഒപ്പം അണിയറ പ്രവർത്തകരുടെ പേരും പോസ്റ്ററിലുണ്ട്.

Story highlights- mohanlal’s new range rover ride