കുഞ്ഞാനയെ മുതലയിൽ നിന്ന് രക്ഷിക്കുന്ന കാട്ടാന; വിഡിയോ

April 18, 2023

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. കുഞ്ഞുങ്ങളോട് കരുതലും സ്നേഹവും വേണ്ടുവോളം ഉള്ള അമ്മമാര്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു മാതൃസ്നേഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കുട്ടിയാനയെ രക്ഷിക്കാന്‍ മുതലയോട് പൊരുതുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
മനുഷ്യൻ വികാരങ്ങൾ പ്രകടിപ്പിക്കുന്നതുപോലെ മൃഗങ്ങൾക്ക് സാധിക്കാറില്ല. എന്നാൽ, ഈ കാഴ്ച കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും.

ചെറിയൊരു ജലാശയത്തിനടുത്ത് നിൽക്കുന്ന കുട്ടിയാനയെ പെട്ടെന്ന് ഒരു മുതല ആക്രമിക്കാനായി പാഞ്ഞടുക്കുന്നത്. ആക്രമിക്കാനടുക്കുന്ന മുതലയെ പ്രതിരോധിക്കുന്ന അമ്മയെയും വീഡിയോയിൽ കാണാം. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. “മക്കളെ സംരക്ഷിക്കാന്‍ അമ്മയാന ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ഈ സംഭവം. മുതലയ്ക്ക് ആനയുടെ ആക്രമത്തില്‍ കീഴടങ്ങേണ്ടി വന്നു”, എന്ന അടിക്കുറിപ്പോടെയാണ്‌ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

ആക്രമിക്കാനെത്തിയ മുതലയ്ക്ക് ആനയുടെ മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നു. പേടിച്ചു ജലാശയത്തില്‍ നിന്നും പോകുന്ന മുതലയെയും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് വിഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. മുൻപ് സമാനമായ മറ്റൊരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കനത്ത മഞ്ഞു വീഴ്ചയെ പോലും അവഗണിച്ച് മുട്ടകള്‍ക്ക് അടയിരിക്കുന്ന അമ്മപ്പരുന്തിന്റേതാണ് വിഡിയോ.കാലിഫോര്‍ണിയയിലെ ബിഗ് ബെയര്‍ വാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ജാക്കി എന്ന അമ്മപ്പരുന്തിനേയും ഷാഡോ കിങ് എന്ന പങ്കാളിയേയും വിഡിയോയില്‍ കാണാം. ഇരുവരും മാറിമാറിയാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്.

Story highlights- mother elephant fights off crocodile to save calf, viral video