ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

April 18, 2023

ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയിയയിലൂടെ എന്നും കാണാറുണ്ട്. ചിലതൊക്കെ അത്രമേൽ ഹൃദയം തട്ടുന്നവയാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ഫോട്ടോഗ്രാഫർ പലചരക്ക് കടയിൽ നിന്ന് കുറച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ പ്രായമായ ഒരു സിഖ് മനുഷ്യനോട് ആവശ്യപ്പെടുന്നതാണ് വീഡിയോ. സുതേജ് പന്നു എന്ന ഫോട്ടോഗ്രാഫറാണ് ഇപ്പോൾ വൈറലായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

തന്റെ പലചരക്ക് കടയിൽ ഇരിക്കുന്ന പ്രായമായ ഒരു സിഖുകാരന്റെ അടുത്തേക്ക് പന്നു നടന്നുപോകുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. 10 മിഠായികളും രണ്ട് പാക്കറ്റ് ചിപ്‌സും നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് ഒരു ഫോട്ടോ എടുത്തോട്ടെ എന്നാവശ്യപ്പെടുകയും ചെയ്തു. പിന്നീട് പന്നു നിർദ്ദേശിച്ച പ്രകാരം ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യുകയും ചെയ്തു.

പന്നു ഫോട്ടോകളിൽ ഒന്ന് തൽക്ഷണം പ്രിന്റ് ചെയ്ത് അദ്ദേഹത്തിന് നൽകി. “വളരെ നന്ദി, നിങ്ങൾക്ക് ദീർഘായുസ്സ് നേരുന്നു,” എന്നാണ് അദ്ദേഹം മറുപടി നൽകിയത്.വീഡിയോ ആരുടെയും കണ്ണുനനയിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തു.

Story highlights – Photographer asks elderly man to pose for pics at his shop