കേരളാ സാരിയിൽ ആഫ്രിക്കയിൽ പിറന്നാൾ ആഘോഷിച്ച് സാനിയ ഇയ്യപ്പൻ- സർപ്രൈസ് വിഡിയോ

April 22, 2023

നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇപ്പോൾ നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. ഒട്ടേറെ സിനിമകളിൽ ഇതിനോടകം വേഷമിട്ട താരം, ഇപ്പോൾ തന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ആഫ്രിക്കയിലെ കെനിയയിലാണ് നടി പിറന്നാൾ ആഘോഷിക്കുന്നത്.

കേരളാ സാരിയുടുത്ത് ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന സാനിയയ്ക്ക് അരികിലേക്ക് കേക്കുമായി സർപ്രൈസായി ആഫ്രിക്കൻ വംശജർ കടന്നുവരികയാണ്. വിഡിയോ പങ്കുവെച്ചുകൊണ്ട് നടി കുറിക്കുന്നതിങ്ങനെ; ‘ഹലോ 21..ഒരു വർഷം കൂടി മുതിർന്നു, കൂടുതൽ മിടുക്കോടെയും സന്തോഷത്തോടെയും.. എല്ലാ ജന്മദിന ആശംസകൾക്കും നന്ദി ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’.

യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം അവസാനമായി അഭിനയിച്ച ചിത്രം ‘സാറ്റർഡേ നൈറ്റ്’ ആണ്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന. നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

Story highlights- saniya iyyappan celebrating her 21st birthday