40 വർഷങ്ങൾക്ക് മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം; കുടുംബചിത്രവുമായി ടൊവിനോ തോമസ്

April 26, 2023

നടൻ ടൊവിനോ തോമസ് സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. സഹനടനായും വില്ലനായുമെല്ലാം വേഷമിട്ട ടൊവിനോ ഇന്ന് താരമൂല്യമുള്ള യുവ നായകനാണ്. സിനിമയിൽ സജീവമായ സമയത്ത് തന്നെയായിരുന്നു ടൊവിനോയുടെ വിവാഹവും. എല്ലാ വിശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ടൊവിനോ ഇപ്പോഴിതാ, മനോഹരമായ ഒരു കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും നാൽപതാം വിവാഹവാർഷികത്തിനാണ് ഹൃദ്യമായ കുറിപ്പും ചിത്രവും ടൊവിനോ തോമസ് പങ്കുവെച്ചത്. ‘ കൂടുമ്പോൾ ഇമ്പം ഉള്ളത് – കുടുംബം .40 വർഷം മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ചിരിക്കുന്നു !അപ്പയ്ക്കും അമ്മയ്ക്കും 40-ാം വിവാഹവാർഷിക ആശംസകൾ’ – ടൊവിനോ തോമസ് കുറിക്കുന്നു. സകുടുംബമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.
ജോലിയും ജീവിതവും തമ്മിൽ സന്തുലിതമാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന താരം ഇപ്പോൾ യാത്രയിലാണ്. അതേസമയം, നീലവെളിച്ചം എന്ന ചിത്രമാണ് ടൊവിനോ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

Read Also: പ്രതീക്ഷകളുടെയും പ്രത്യാശയുടെയും ഒരു വിഷുദിനം കൂടി

ചിത്രത്തിലെ നായിക ഭാർഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. നീലവെളിച്ചം കഥയെ അടിസ്ഥാനമാക്കി എ വിൻസെന്റ് 1964ൽ ഒരുക്കിയ ഭാർഗ്ഗവീനിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചം. റോഷൻ മാത്യൂ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Story highlights- tovino thomas about family