കാഴ്ചയുടെ കണി ഒരുക്കി റിലീസിന് ഒരുങ്ങുന്ന വിഷു ചിത്രങ്ങൾ

April 10, 2023

മലയാളികൾക്ക് സിനിമയില്ലാതെ എന്ത് ആഘോഷം. ഏത് ആഘോഷദിവസവും കൂടുതൽ മാറ്റുള്ളതാക്കാൻ ഒരു പുതുപുത്തൻ ചിത്രം കൂടി വേണം എന്നുള്ളത് നമ്മുടെ ഒരു പതിവാണ്. വിഷുക്കാലം ആഘോഷമാക്കാൻ ഒരു പിടി പുതുപുത്തൻ ചിത്രങ്ങൾ തീയറ്ററുകളിലേക്കെത്തുകയാണ്. പ്രേക്ഷകപ്രിയ താരനിര തന്നെയുണ്ട് ഓരോ ചിത്രത്തിലും.

അടി,മദനോത്സവം,നീലവെളിച്ചം,അയൽവാശി,നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്. രതീഷ് രവിയുടെ രചനയിൽ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഷൈൻ ടോം ചാക്കോ -അഹാന കൃഷ്ണകുമാർ താരജോഡികളുടെ ചിത്രമാണ് ‘അടി’. ഏപ്രിൽ 14 നു ചിത്രം തീയറ്ററുകളിലെത്തും. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ സൂരജ് വെഞ്ഞാറമൂടിനെ നായകനാക്കി ഇതേ ദിവസം പുറത്തിങ്ങുന്ന ചത്രമാണ് ‘മദനോത്സവം’.വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,റിമ കല്ലിങ്കൽ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രിൽ 20 ന് പ്രേക്ഷകരിലേക്കെത്തും.

മർഫി ദേവസി സംവിധാനം ചെയ്ത ചെമ്പൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു ഇന്ദിര അഭിനയിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രിയിൽ’. സൗബിൻ ഷാഹിർ -നിഖില വിമൽ താരജോഡിയിൽ ഇർഷാദ് പരാരി ഒരുക്കുന്ന ചിത്രമാണ് ‘അയൽവാശി’. ടൊവിനോ തോമസ്,വിനീത് ശ്രീനിവാസൻ, ആസിഫ് അലി ,കുഞ്ചാക്കോ ബോബൻ ,അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘2018,. ഈ രണ്ടു ചിത്രങ്ങളും ഏപ്രിൽ 21നു പുറത്തിറങ്ങും.

Read Also: വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒരു ഈസ്റ്റർ ദിനംകൂടി; ഈസ്റ്റർ മുട്ടയുടെ കഥയറിയാം..

പാച്ചുവും അത്ഭുതവിളക്കും, ആരോമലിന്റെ ആദ്യത്തെ പ്രണയം, സുലൈഖ മൻസിൽ,നെയ്മർ തുടങ്ങിയ ചിത്രങ്ങൾ വിഷുവിനു ശേഷമുള്ള ഏപ്രിൽ റിലീസുകളാണ്.

Story highlights- vishu release 2023