ഗൗരവം വിടാതെ ബന്‍വാര്‍ സിംഗ്- പുഷ്പ 2 ചിത്രീകരണം പൂർത്തിയാക്കി ഫഹദ് ഫാസിൽ

May 19, 2023

അല്ലു അര്‍ജുന്‍ നായകനായ ബിഗ് ബജറ്റ് തെലുങ്ക് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ, രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയിലെ ഫഹദ് ഫാസിലിന്റെ ചിത്രം ശ്രദ്ധേയമാകുകയാണ്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ഫഹദ് ഫാസിൽ. വളരെ ഗൗരവഭാവത്തിലുള്ള ഫഹദിന്റെ ചിത്രമാണ് നിർമാതാക്കളായ മൈത്രി മൂവീസ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിങ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തിയിരുന്നു.

Read Also: ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി; ബൈക്കിന് പിന്നിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്ത് യുവതി- ചർച്ചയായി ചിത്രം

‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനായി ഈ സിനിമയുടെ അണിയറപ്രവർത്തകർ മുന്നോട്ട് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- fahad fazil completes pushpa 2 shooting