സുരേശന്റെയും സുമലതയുടെയും ‘ഹൃദയ ഹാരിയായ പ്രണയകഥ’-മലയാളത്തിലെ ആദ്യ സ്പിനോഫ് ചിത്രം എത്തുന്നു

May 30, 2023

അജഗജാന്തരം എന്ന ഹിറ്റ്‌ ചിത്രത്തിന്  ശേഷം ഇമ്മാനുവൽ ജോസഫ്‌, അജിത് തലാപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ’. മലയാളത്തിലെ ആദ്യ സ്പിനോഫ് ചിത്രമായാണ് ഇതെത്തുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷമായ ഒരു സേവ് ദ ഡേറ്റ് വിഡിയോയിൽ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷും സുമലത ടീച്ചറുമെത്തിയത് . ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന പാട്ടും പാടി പ്രണയം പങ്കുവെച്ച ഇരുവരും സിനിമയിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ പോകുകയാണെന്നും വിവാഹിതരാകാന്‍ പോകുന്നു എന്നുമാണ് കഴിഞ്ഞ ദിവസം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നത്.

എന്നാൽ “ന്നാ താന്‍ കേസ് കൊട്”ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചറും, ചാക്കോച്ചനെയും പ്രധാന താരങ്ങളാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’ സോഷ്യൽ മീഡിയയിൽ വന്നത്. “സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ” ടൈറ്റിൽ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കണ്ണൂർ പയ്യന്നൂർ വെച്ചു നടന്നു. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.‌ സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സിന്റെയും ബാനറിൽ ഇമ്മാനുവൽ ജോസഫ് അജിത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കൊ പ്രൊഡ്യൂസേഴ്‌സ് രതീഷ് ബാലകൃഷ്ണ പൊതുവാളും, ജെയ്‌.കെ,വിവേക് ഹർഷൻ എന്നിവരാണ്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ ആണ്.

Read Also: രോഗമൂർച്ഛയിൽ നിലത്തുവീണ് തലയിടിപ്പിച്ച് യുവതി; ഓടിയെത്തി പരുക്കേൽക്കാതെ സംരക്ഷിച്ച് വളർത്തുനായ- ഹൃദ്യമായ കാഴ്ച

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സബീൻ ഉരാളുകണ്ടി, സംഗീത സംവിധാനം ഡോൺവിൻസെന്റും ആണ്. പ്രൊഡക്ഷൻ ഡിസൈനർ കെ.കെ മുരളീധരൻ, എഡിറ്റർ ആകാശ് തോമസ്, ക്രിയേറ്റിവ് ഡയറക്ടർ സുധീഷ്‌ ഗോപിനാഥ്, ആർട്ട് ഡയക്ടർ ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട്& സൗണ്ട് ഡിസൈനിങ് അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ് ഡിനോയ്‌ ജോസഫ്, ലിറിക്‌സ് വൈശാഖ് സുഗുണൻ, കൊസ്റ്റും ഡിസൈൻ ലിജി പ്രേമൻ, സ്‌പെഷ്യൽ കൊസ്റ്റും സുജിത് സുധാകരൻ, മേക്ക് അപ്പ് ലിബിൻ മോഹൻ, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ,പ്രൊഡക്ഷൻ കാൻട്രോളർ ബിനു മണമ്പൂർ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റിൽ റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്‌സ്, സ്റ്റണ്ട് മാഫിയ ശശി, കൊറിയോഗ്രാഫേഴ്‌സ് ഡാന്സിങ് നിഞ്ച ഷെറൂഖ് ഷെറീഫ് അനഘ റിഷ്ധാൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Story highlights- hridhayahaariyaya pranayakadha announcement poster