‘രണ്ടു മിനിറ്റ് അമ്മ അടുക്കളയിൽ കയറി കരഞ്ഞു..’- മേധക്കുട്ടിയുടെ രസികൻ വിശേഷം

May 29, 2023

കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിനാൽ സമ്പന്നമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 3യുടെ വേദി. മനം നിറയ്ക്കുന്ന പാട്ടിനാലും കുരുന്നുകളുടെ കുറുമ്പ് നിറഞ്ഞ സംസാരത്തിനാലും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട പരിപാടിയാണ് ടോപ് സിംഗർ. കുടുംബ സദസുകളുടെ വൈകുന്നേരങ്ങളെ സംഗീതസാന്ദ്രമാക്കാൻ കഴിഞ്ഞ മൂന്നു സീസണുകളായി ടോപ് സിംഗറിന് സാധിക്കുന്നുണ്ട്.

വിധികർത്താക്കളെയും അവതാരകരെയും ഒരുപോലെ മുട്ടുമടക്കിക്കുകയാണ് കൊച്ചു മിടുക്കി മേധാ മെഹർ. പാട്ടിനു ശേഷം വിധി പറയുമ്പോളാണ് വിധികർത്താക്കളുടെ കുറുമ്പു നിറഞ്ഞ ചോദ്യങ്ങളെ അതിലും കുറുമ്പ നിറഞ്ഞ ഉത്തരം കൊണ്ട് മേധ ഞെട്ടിച്ചത്.മിക്കപ്പോളും ഇവരുമായി കൊമ്പുകോർക്കാറുണ്ടെങ്കിലും ഇത്തവണ ചില രസികൻ വിശേഷങ്ങളാണ് ഈ മിടുക്കി പങ്കുവെച്ചത്.

അമ്മ കുഴിമന്തി കഴിക്കാൻ വാങ്ങിയ കഥയാണ് മേധ പങ്കുവയ്ക്കുന്നത്. കുഴിമന്തി വാങ്ങിയെന്നും ഇതിൽ മയോണൈസ് ഉണ്ടെന്നും അതാണ് അമ്മയ്ക്ക് ഏറെ ഇഷ്ടമെന്നും മേധക്കുട്ടി പറയുന്നു. അമ്മയ്ക്ക് ശരത് അങ്കിളിനെ വലിയ ഇഷ്ടമാണ്. അതിനേക്കാളും ഇഷ്ടമാണ് മയോണൈസ് എന്നാണ് മേധക്കുട്ടി ഉദാഹരണമായി പറയുന്നത്.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

അങ്ങനെ കഥ നീളുകയാണ്. വളരെ രസകരമാണ് ഈ എപ്പിസോഡ്. ഹൃദയം തൊട്ടറിഞ്ഞ സംഗീതാലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് മേധാ മെഹർ എന്ന മേധക്കുട്ടി. പാടുന്ന പാട്ടുകളൊക്കെയും അഭിനന്ദനങ്ങളേറ്റുവാങ്ങുമ്പോൾ മലയാളി ഹൃദയങ്ങളിലേക്ക് കൂടിയാണ് ഈ കൊച്ചു മിടുക്കി പറന്നിറങ്ങുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് മറ്റു കുരുന്നുകളും ടോപ് സിംഗർ വേദിയിൽ കാഴ്ച വെയ്ക്കുന്നത്.

Story highlights- medha mehar about mother