ചാൾസ് രാജകുമാരന്റെ പഴയ വീട് വിൽപ്പനയ്ക്ക്- പക്ഷേ, സ്വന്തമാക്കണമെങ്കിൽ കൗതുകകരമായ ഒരു നിബന്ധനയുണ്ട്
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൺട്രി എസ്റ്റേറ്റിൽ വിൽപ്പനയ്ക്ക് ഒരുങ്ങുന്ന ബംഗ്ളാവ് അക്ഷരാർത്ഥത്തിൽ ഒരു രാജകൊട്ടാരം തന്നെയാണ്. കാഴ്ചയിൽ മാത്രമല്ല, യഥാർത്ഥത്തിൽ ചാൾസ് രാജകുമാരന്റെ വസതിയായിരുന്നു ഈ ബംഗ്ലാവ്. ഇന്ന് വില്പനയ്ക്ക് ഒരുങ്ങുമ്പോൾ രാജകുമാരന് വസതിയിൽ അവകാശമൊന്നുമില്ല. കാരണം 20 വർഷങ്ങൾക്ക് മുൻപ് വിറ്റുപോയതാണ് ഈ ബംഗ്ലാവ്. എന്നാൽ, ഇപ്പോളുള്ള ഉടമസ്ഥർക്കും ഇനി വരൻ പോകുന്നവർക്കുമെല്ലാം ചാൾസ് രാജകുമാരന്റെ വക ഒരു പ്രത്യേക നിബന്ധനയുണ്ട്. ആ നിബന്ധനയ്ക്ക് തയ്യാറായവർക്ക് മാത്രമേ ഈ മനോഹര ബംഗ്ലാവ് സ്വന്തമാക്കാൻ സാധിക്കു.
കാരണം, ബംഗ്ലാവ് സ്വന്തമാക്കുന്നവർക്ക് ഇടയ്ക്ക് ഒരു രാജകീയ സന്ദർശകനെ സ്വീകരിക്കാൻ തയ്യാറാകേണ്ടതുണ്ട്. മറ്റാരുമല്ല, ചാൾസ് രാജകുമാരൻ തന്നെ. ഡാർട്ട്മൂർ നാഷണൽ പാർക്കിലെ 9.22 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആറ് ബെഡ്റൂമുകളുള്ള എഡ്വാർഡിയൻ കുടുംബ ഭവനമാണ് ബ്രിംപ്റ്റ്സ്മീഡ്.
നിലവിലെ ഉടമകൾ ഏകദേശം 27 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശിയായ ചാൾസ് രാജകുമാരനിൽ നിന്ന് ഈ ബംഗ്ലാവ് വാങ്ങിയതാണ്. എന്നാൽ പ്രത്യേകമായൊരു വിൽപ്പന നിബന്ധന അന്നുമുതൽ നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തെ ഈ ബംഗ്ലാവിന്റെ നദീതീരത്ത് മത്സ്യബന്ധനത്തിനുള്ള അവകാശം നിലനിർത്താണം എന്നതാണ് നിബന്ധന. 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പുണ്ടാകും രാജകുമാരൻ മത്സ്യബന്ധനത്തിന് എത്തുമ്പോൾ.
Read More: പഠനം ഉപേക്ഷിച്ച് ലോറി ഓടിക്കാൻ ഇറങ്ങി കോടീശ്വരനായ സ്റ്റീവ്; പ്രചോദനം ഈ ജീവിതകഥ
എന്തായാലും ഇങ്ങനെ ഒരു നിബന്ധന ഉണ്ടെങ്കിലും കഴിഞ്ഞ 27 വർഷത്തിനിടെ ഒരിക്കൽ പോലും ചാൾസ് രാജകുമാരൻ മീൻ പിടിക്കുന്നതിനായി ഇവിടേക്ക് എത്തിയിട്ടില്ല. പിങ്ക് ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ആറ് കിടപ്പുമുറികളുള്ള ഈ ബംഗ്ലാവ് അതിമനോഹരമാണ്. കൂടാതെ 26,000 ചുവന്ന കളിമൺ ടൈലുകളുള്ള ടററ്റുകളും കൂടാതെ രണ്ട് കോട്ടേജുകളും ഇവിടെയുണ്ട്. 1906ലാണ് ഈ വസതി പണികഴിപ്പിച്ചത്.
Story highlights- Prince Charles former country estate for sale with a condition