ചാൾസ് എന്റർപ്രൈസസിന്റെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് സ്വന്തമാക്കി

May 2, 2023

മെയ്‌ 19ന് ആണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിൽ ആണ് റിലയൻസ് എന്റർടൈൻമെന്റ് സിനിമ റിലീസ് ചെയ്യുന്നത്. ഗൾഫ് വിതരണാവകാശം എപി ഇന്റർനാഷണൽ നേരത്തെ സ്വന്തമാക്കിയിരുന്നു. മെയ്‌ 05ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന സിനിമ മറ്റുരാജ്യങ്ങളിലെ സെൻസർ സംബന്ധിച്ച കാര്യങ്ങൾ നടക്കുന്നതിനാലാണ് റിലീസ് തീയ്യതി മെയ്‌ 19ലേക്ക് മാറ്റിയത്.

മുംബൈയിൽ കഴിഞ്ഞ ആഴ്ച്ച റിലയൻസിനായി നടന്ന പ്രീമിയർ പ്രദർശനത്തിനു ശേഷമാണ് അവർ വിതരണ അവകാശം സ്വന്തമാക്കിയത്. റിലയൻസ് എന്റർടൈൻമെന്റ് ന് അറുപതിൽപരം രാജ്യങ്ങളിൽ തിയേറ്റർ വിതരണവുമുണ്ട്.നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാള സിനിമയിൽ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി സറ്റയർ ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളിൽ നിന്ന് വ്യക്തമായിരുന്നു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി,വിനീത് തട്ടിൽ,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന്‍ കെ വി, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പൻ എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍,നിർമ്മാണ സഹകരണം പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, ദിനേശ്.

story highlights- Reliance acquired the international distribution rights of Charles Enterprises