105 വർഷത്തിന്റെ ഇടവേളയിൽ ഒരേ സ്ഥലത്ത് നിന്നും പകർത്തിയ രണ്ടു ചിത്രങ്ങൾ- അവിശ്വസനീയമായ മാറ്റം

May 2, 2023

കാലാവസ്ഥ വ്യതിയാനം കൊണ്ട് ഭൂമിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ അങ്ങേയറ്റം ആശങ്കാജനകമായിരിക്കുകയാണ്. വർഷങ്ങൾകൊണ്ട് മാത്രമേ ഭൂമിയിൽ ഈ ഭീതിതമായ മാറ്റങ്ങൾ നടക്കുന്നത് പലപ്പോഴും മനുഷ്യൻ മനസിലാക്കുകയുള്ളു. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ ആശങ്കയും അമ്പരപ്പും ഉണർത്തിയിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കാലാവസ്ഥാ വ്യതിയാനം ആധുനിക മനുഷ്യർക്ക് ഏറ്റവും വലിയ ഭീഷണിയാണ് എന്നതിന്റെ നേർക്കഴ്ച്ചയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. താപനിലയിലെ മാറ്റങ്ങൾ ആയിരക്കണക്കിന് ജീവൻ അപഹരിച്ച പ്രകൃതി ദുരന്തങ്ങളിലേക്ക് നയിച്ച ചരിത്രമുണ്ട്. ഇനി ചരിത്രവുമായി മാറിയേക്കാവുന്ന ആ കാഴ്ചയിലേക്ക്..

പതിറ്റാണ്ടുകളായി ആർട്ടിക് മേഖലയിൽ പരിവർത്തനങ്ങൾ സംഭവിച്ചതിന്റെ ദൃശ്യമാണ് ഉദാഹരണം സഹിതം കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരേ ആർട്ടിക് ലാൻഡ്‌സ്‌കേപ്പിൽ 105 വർഷത്തെ ഇടവേളയിൽ എടുത്ത രണ്ട് ചിത്രങ്ങൾ ആണ് അദ്ദേഹം പങ്കുവെച്ചത്.

കാലാവസ്ഥാ വ്യതിയാനം പലപ്പോഴും മനുഷ്യന്റെ പ്രവർത്തനങ്ങളാൽ സംഭവിക്കുന്നതാണ്. നമ്മുടെ ഗ്രഹം കൂടുതൽ ചൂടാകുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ലോകമെമ്പാടുമുള്ള ഹിമാനികൾ അപ്രത്യക്ഷമാകുന്നതാണ്.

read More: പാട്ടിനിടയിൽ മിയക്കുട്ടിയുടെ കുസൃതി; കൈയോടെ പിടിച്ച് എം ജെ- രസകരമായ വിഡിയോ

“ഈ ചിത്രങ്ങളിലെ ആർട്ടിക്ക് പ്രദേശത്തിന് 105 വർഷത്തെ വ്യത്യാസമുണ്ട്. രണ്ട് ചിത്രങ്ങളും എടുത്തത് വേനൽക്കാലത്താണ്. എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ.’- പ്രവീൺ കസ്വാൻ ചോദിക്കുന്നു. ആദ്യ ചിത്രത്തിൽ, ഹിമാനികളുടെ ഒരു കൂറ്റൻ മതിലിനു പിന്നിൽ പർവതനിരയുടെ മുകൾഭാഗം മാത്രമേ ദൃശ്യമാകൂ. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ, മതിൽ പൂർണ്ണമായും അപ്രത്യക്ഷമായതിനാൽ പർവ്വതം മുഴുവൻ ദൃശ്യമാണ്. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Story highlights- two photos of same Arctic landscape a century apart