‘ഇത് ഒരു പ്രത്യേക അനുഭൂതിയാണ്..’- ഹൃദ്യ വിഡിയോയുമായി അനുശ്രീ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്.
വഴിയോരങ്ങളിലും ബീച്ചുകളിലെല്ലാം ആളുകളുടെ നാവിൽ വെള്ളമൂറിക്കുന്ന ഒന്നാണ് ഉപ്പിലിട്ട വിഭവങ്ങൾ. ആസ്വദിച്ച് ഇത്തരം വിഭവങ്ങൾ കഴിക്കുന്ന വിഡിയോയാണ് ഇതൊരു അനുഭൂതിയാണ് എന്ന ക്യാപ്ഷനൊപ്പം അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. കാഴ്ചക്കാരുടെ നാവിൽ കൊതിയൂറിക്കുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.
read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights- anusree beach snacks video