ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത് വധു; ഒടുവിൽ പോലീസിന്റെ വക പണി

June 12, 2023

തിരക്കേറിയ ഡൽഹി റോഡിൽ ഒരു വധു സ്കൂട്ടർ ഓടിക്കുന്ന വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നത് ഓർക്കുന്നില്ലേ? ഹെൽമറ്റില്ലാതെ മോട്ടോർ വാഹനമോ സ്‌കൂട്ടറോ ഓടിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഹെൽമെറ്റ് ധരിക്കാതെയാണ് വധു സ്കൂട്ടർ ഓടിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഡൽഹി പോലീസിന്റെ ശ്രദ്ധ നേടുകയും ചെയ്തു.

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തിയിരിക്കുകയാണ് ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം.

ഹെൽമെറ്റ് വയ്ക്കാതെ നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് യുവതിയ്ക്ക് ആയിരം രൂപ പിഴയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയുംപിഴയും പൊലീസ് ചുമത്തി. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വിഡിയോ ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡൽഹി പോലീസ് ഡിപ്പാർട്ട്‌മെന്റ് അടിസ്ഥാന ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൗരന്മാരെ ഓർമ്മിപ്പിക്കുന്നതിനും അവ പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ഒരു വീഡിയോയും പങ്കിട്ടു. സംഭവത്തിൽ ഡൽഹി പൊലീസിനെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: Bride rides scooter without helmet fine