അഞ്ചു ഭാഷകളിൽ ഒരുക്കിയ പാൻ ഇന്ത്യൻ സിനിമ ‘ധൂമം’ നാളെ മുതൽ തിയേറ്ററുകളിൽ

June 22, 2023

മലയാളം, തമിഴ്, കന്നഡ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ “ധൂമം” നാളെ മുതൽ വേൾഡ് വൈഡ് റിലീസായി തിയ്യേറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ ഹോംബാലെ ഫിലിംസ് എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, 1,2. കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ആദ്യ ബിഗ് ബജറ്റ്‌ മലയാള ചിത്രമാണ് “ധൂമം ”. മാനസാരെ, ലൂസിയ, യൂ ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള് ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം.

പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ധൂമം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ധൂമം. “ധൂമം” റിലീസ് ആകുന്നതോട് കൂടി ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷൻ കമ്പനിയായ ഹോംബാലെ ഫിലിംസ് മലയാളത്തിൽ ഹരിശ്രീ കുറിക്കുന്നു എന്ന ചരിത്രം കൂടിയാണ് പിറക്കുന്നത്. അപർണ ബാലമുരളി ആണ് ധൂമത്തിൽ നായികയായി എത്തുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചു എത്തുന്ന ചിത്രം കൂടിയാണ് ധൂമം.

ഫഹദിനും അപർണക്കും ഒപ്പം റോഷൻ മാത്യു അച്യുത് കുമാർ വിനീത് ജോയ് മാത്യു അനു മോഹൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റർ ഓഫ് ഇൻഡ്യൻ സിനിമാറ്റോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട അഭിയും നാനും ആകാശമാന്ത ഹെയ് സിനമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

കെ.ജി.എഫ് കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളത്തിൽ എത്തിച്ച മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ധൂമവും കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലുൾപ്പടെ 5 ഭാഷകളിലായി ധൂമം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുമ്പോൾ ഫഹദ് ഫാസിൽ എന്ന നടന്റെ കരിയറിലെ തന്നെ മറ്റൊരു ചരിത്രത്തിൽ ആണ് തുടക്കം കുറിക്കാൻ പോകുന്നത് ഒരേ സമയം 5 ഭാഷകളിൽ സിനിമ റിലീസ് ചെയ്ത ആദ്യ മലയാള താരം കൂടി ആകും ഫഹദ്.കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ .

ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ് ജോഹ കബീർ . ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല . സ്ക്രിപ്റ്റ് അഡ്വൈസർ ജോസ്മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടൻന്റ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Story highlights- dhoomam movie release