മോഷണത്തിനിടെ വെടിയേറ്റു; 3 ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിലേക്ക്, ഹൃദ്യമായ യാത്രയയപ്പ് നൽകി ആശുപത്രി ജീവനക്കാർ
വീട്ടിൽ നടന്ന കവർച്ചയ്ക്കിടെ വളർത്തുനായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മോഷ്ടാക്കളുടെ വെടിയേറ്റ് 54 ദിവസം ആശുപത്രിയിൽ ചികിത്സയിരുന്നു. വിജയകരമായ മൂന്ന് ശസ്ത്രക്രിയകൾക്ക് ശേഷം സുഖം പ്രാപിച്ച് തിരിച്ചുവീട്ടിലേക്ക് പോയി. വീട്ടിലേക്ക് പോകാനൊരുങ്ങുന്ന ദിവസം ആശുപത്രി ജീവനക്കാരിൽ നിന്ന് ഹൃദ്യമായ യാത്രയയപ്പാണ് നായയ്ക്ക് ലഭിച്ചത്. ഗുഡ്ന്യൂസ് മൂവ്മെന്റ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ലക്ക് ആശുപത്രി വിടുന്നത് വീഡിയോയിൽ കാണാം. ഉടമയോടൊപ്പം ആശുപത്രീ വിടുമ്പോൾ ജീവനക്കാർ വരിവരിയായി കൈയടിച്ച് യാത്രായയപ്പ് നൽകി. “നീണ്ട 54 ദിവസം, ഒരു കവർച്ചയിൽ നായ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇക്കാലമത്രയും ആശുപത്രിയിൽ കിടന്ന അവൻ വിജയകരമായ 3 ശസ്ത്രക്രിയകൾക്ക് ആണ് വിധേയനായത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രിയിൽനിന്നുള്ള മോചനമായിരുന്നു ഇന്നത്തേത്. അവന്റെ ജീവൻ രക്ഷിച്ചതിന് മെഡിക്കൽ സ്റ്റാഫിന് നന്ദി! ” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ഷെയറുകളും വന്നു. ഇത്തരം പ്രചോദനാത്മകമായ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്.
Story highlights-Dog shot during robbery returns home after 3 surgeries