അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

June 14, 2023

സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ചിലത് നമുക്ക് കൗതുകവും അമ്പരപ്പും അത്ഭുതവുമാണ്. ചിലത് ഏറെ വിഷമം തോന്നിപ്പിക്കുന്നതാകും. പക്ഷെ ഈ ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഞൊടിയിടയിൽ നമുക്കിടയിലേക്ക് എത്താറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊടുംചൂടില്‍ മരുഭൂമിയിൽ തളര്‍ന്നു വീണ ഒട്ടകത്തിനു രക്ഷയായിരിക്കുകയാണ് ലോറി ഡ്രൈവര്‍.

മരുഭൂമിയിലൂടെ ഒരിറ്റുവെള്ളം പോലും കിട്ടാതെ അസഹനീയമായ ചൂടിൽ വഴിയരികില്‍ തളര്‍ന്നു വീണതാണ് ഒട്ടകം. ജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ലോറി ഡ്രൈവര്‍ രക്ഷകനായി എത്തിയത്. തളർന്നു വീണ ഒട്ടകത്തെ കണ്ട ലോറി ഡ്രൈവർ തന്റെ വണ്ടിയിലുണ്ടായിരുന്ന കുപ്പിവെള്ളം കൊണ്ടുവന്ന് ഒട്ടകത്തിന്റെ വായില്‍ ഒഴിച്ചു കൊടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Read Also: റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും ട്രെയിനുകൾ ക്രോസ്സ് ചെയ്യുന്നതിനിടെ കണ്ടപ്പോൾ- ഹൃദ്യമായൊരു കാഴ്ച

സഹജീവികളോട് കരുണയും ദയയും കാണിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന ഓർമപ്പെടുത്തൽ കൂടി ഈ വീഡിയോയിലുണ്ട്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കുറച്ചു നാൾ മുൻപ് സുശാന്ത് നന്ദ പങ്കുവെച്ച ഒരു വിഡിയോ വൈറലായിരുന്നു. തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാൻ ഒരു വീട്ടിൽ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു വീട്ടിലെ ചെറിയ വാതിലിൽ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വിഡിയോയിൽ ഉള്ളത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ ആന അതീവ ശ്രദ്ധ നൽകുന്നുണ്ട്.

Story Highlights: man saves thirsty camel life by giving water