രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള മാമ്പഴം; ഫെസ്റ്റിവലിൽ ആകർഷകമായി ‘മിയാസാക്കി’

June 12, 2023

വേനൽക്കാലം വളരെ കഠിനമാണ്. അസഹനീയമായ ചൂടും കാലാവസ്ഥയ്ക്കുമിടയിൽ ഈ സീസണിനെ വ്യത്യസ്തമാക്കുന്നത്, ഈ സീസണിൽ മാത്രം ലഭ്യമായ മാമ്പഴമാണ്. പഴങ്ങളുടെ രാജാവെന്നറിയപെടുന്ന മാമ്പഴത്തിന് മധുരവും സ്വാദും നിറഞ്ഞ ഈ പഴത്തിന് ധാരാളം വകഭേദങ്ങളുണ്ട്. രാജ്യത്തുടനീളം വ്യത്യസ്ത രുചിയിൽ ഇത് ലഭ്യമാണ്.

ഇപ്പോൾ എത്ര രൂപയ്ക്കാണ് മാമ്പഴം വാങ്ങുന്നത്? കിലോയ്ക്ക് 100-200 രൂപ, അല്ലേ? എന്നാൽ മിയാസാക്കി എന്ന് പേരുള്ള ഒരു തരം മാമ്പഴം രാജ്യത്ത് നിലവിലുണ്ട്. അതിന്റെ വില എത്രയാണെന്ന് അറിയാമോ? കിലോയ്ക്ക് 2.75 ലക്ഷം രൂപയ്ക്ക് ആണ് ഈ മാമ്പഴം വിൽക്കുന്നത്! അതെ, ഞെട്ടണ്ട, വില കേട്ടത് ശരിയാണ്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

സിലിഗുരി മാംഗോ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിലാണ് ഈ വിലപിടിപ്പുള്ള മാമ്പഴങ്ങളുടെ പ്രദർശനം നടക്കുന്നത്. “അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് ഏകദേശം 2.75 ലക്ഷം രൂപ വില വരുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ‘മിയാസാക്കി’യാണിത്.

അസോസിയേഷൻ ഫോർ കൺസർവേഷൻ & ടൂറിസം (ACT) യുമായി ചേർന്ന് മോഡല്ല കെയർടേക്കർ സെന്റർ & സ്കൂൾ (MCCS) സംഘടിപ്പിച്ച ഫെസ്റ്റിവലിൽ ആണ് ഇത് അവതരിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ 262 ലധികം ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിക്കും,” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Story highlights – Mangoes worth over Rs 2 lakh on display at special