69 വർഷത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ; ആടിയും പാടിയും മനം കീഴടക്കി ‘1954 ബാച്ച്’
പണ്ടത്തെ പോലെയല്ല, സാങ്കേതിക വിദ്യയും ജീവിത രീതിയും ഏറെ മാറിയൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇന്ന് ബന്ധങ്ങളും സൗഹൃദങ്ങളും വിരൽത്തുമ്പ് അകലെയാണ് നമുക്ക്. എല്ലാവരുടെയും വിശേഷങ്ങളും സന്തോഷങ്ങളും എത്ര ദൂരെയാണെങ്കിലും അറിയാനും അതിന്റെ ഭാഗമാകാനും നമുക്ക് സാധിക്കാറുണ്ട്. എന്നാൽ ഈ സാധ്യത പഴയ തലമുറയ്ക്ക് അത്ര പരിചിതമല്ല. ദൂരങ്ങൾ അകറ്റിയ ബന്ധങ്ങളും അതിന്റെ നല്ല ഓർമകളും തലോടി ജീവിക്കുന്നവരാണ് അവർ. പണ്ട് വളരെ അപൂർവമായിരുന്നു സ്കൂൾ റീയുണിയനുകളും ഇന്ന് സർവസാധാരണമാണ്.
സ്കൂളിൽ നിന്നോ കോളജിൽ നിന്നോ ഇറങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ എല്ലാവരും ഒത്തുകൂടാറുണ്ട്. അത്തരമൊരു റീയൂണിയനിലെ മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ആളുകളുടെ ഹൃദയങ്ങൾ കീഴടക്കുന്നത്. നീണ്ട 69 വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾ ഒത്തുകൂടിയപ്പോൾ നടന്ന സന്തോഷമായി നിമിഷത്തിന്റെ കുറച്ച് ഭാഗങ്ങളാണിത്. 1954 ബാച്ചിലെ പത്താംക്ലാസ് വിദ്യാർഥികളുടെ വിഡിയോ ആണ് വൈറലായത്.
People who passed out of school in 1954, have a get together. Nostalgia is surely a privilege. pic.twitter.com/wZ5EzJdW6D
— Gabbar (@GabbbarSingh) June 12, 2023
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
സ്കൂൾ കാലത്തെ കൗമാരക്കാരിൽ നിന്ന് മാറി മുത്തശ്ശന്മാരും മുത്തശികളുമായാണ് അവർ ഒത്തുകൂടിയത്. പ്രായത്തിന്റേതായ എല്ലാ വിഷമതകളും മാറ്റിവെച്ചു അവർ പാട്ട് പാടിയും ചുവടുകൾ വെച്ചും അത് ആഘോഷമാക്കി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആരുടെയും മനം മയക്കുന്നതാണ്. രാജ് കപൂറിന്റെ പ്രശസ്തമായൊരു ഹിന്ദി ഗാനത്തിനാണ് ഇവർ നൃത്തം ചെയ്യുന്നത്.
പുനെയില് വച്ചായിരുന്നു ഈ ഒത്തുകൂടൽ. ‘ഗബ്ബാർ’ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലാണ് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി പേരാണ് വിഡിയോയ്ക്ക് ആശംസകളുമായെത്തുന്നത്. സുന്ദരമായ നിമിഷമെന്നും സ്കൂൾ കാലഘട്ടം ഓർത്തുപോകുന്നുവെന്നും ആളുകൾ കമന്റ് നൽകി.
Story highlights – Students of 1954 batch reunion viral video