400 രൂപയ്ക്ക് മാഗി! സ്വർണമാണോ ചേർക്കുന്നത്? വൈറലായി വിഡിയോ

June 14, 2023

നമ്മളിൽ പലർക്കും മാഗി പ്രിയപ്പെട്ട ഭക്ഷണമാണ്. അതിന് വ്യക്തമായ കാരണവുമുണ്ട്. ഒന്ന് രുചി തന്നെയാണ്. ഈ ചെറിയ വിലയിൽ ഇത്ര എളുപ്പത്തിൽ പാചകം ചെയ്യാൻ പറ്റുന്ന മറ്റൊരു ഭക്ഷണം ഉണ്ടോ എന്നത് സംശയമാണ്. അതുകൊണ്ട് നമ്മുടെ ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഈവനിംഗ് സ്നാക്കും എന്തിന് ഡിന്നറായി വരെ മാഗി മാറാറുണ്ട്. പ്രത്യേകമായി ഒന്നും ചേർത്തില്ലെങ്കിലും രുചിയിൽ തന്നെ ഇത് കുക്ക് ചെയ്ത് എടുക്കാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അകെ ബഹളമാണ്. പ്രശ്നക്കാരൻ ഈ മാഗി തന്നെയാണ്. എന്താണ് സംഭവം എന്നല്ലേ?

400 രൂപയ്ക്ക് മാഗി! ഞെട്ടണ്ട, സംഭവം ഉള്ളത് തന്നെയാണ്. ഒരു വഴിയോരക്കച്ചവടക്കാരനാണ് ഇത്രയും വിലയേറിയ നൂഡിൽസ് വിൽക്കുന്നത്. ഈയടുത്ത് സാമൂഹികമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു. ബ്ലോഗറായ ഹാരി ഉപ്പലാണ് ഈ വിലയേറിയ വിഭവത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

‘400 രൂപയുടെ മാഗിയിൽ സ്വർണമാണോ ചേർക്കുന്നത് ‘ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്. ന്യൂഡൽഹിയിലെ പശ്ചിമ വിഹാറിലാണ് ഇത്രയും വിലയുള്ള മാഗി വിൽക്കുന്നത്. ബണ്ടി മീറ്റ് വാല എന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് 400 രൂപയ്ക്ക് മാഗി ലഭിക്കുന്നത്. വിഭവത്തെക്കുറിച്ച് പാചകക്കാരൻ വിശദീകരിക്കുന്നതും മട്ടൺകറി കൂടി ചേർത്താണ് ഇത് തയ്യാറാക്കുന്നത് എന്നും വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. നല്ല എരിവുള്ള ഇതിലേക്ക് വിവിധതരം മസാലകൾ ചേർക്കുന്നതും കാണാം. ഇത്തരത്തിൽ തയ്യാറാക്കുന്നത് കൊണ്ടാണ് ഇതിനിത്ര വില എന്നാണ് പാചകക്കാരൻ പറയുന്നത്. എന്നാൽ ഇതിന്റെ വിലയെ ചൊല്ലി സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയാണ്.

Story highlights -This Expensive Maggi Priced At Rs 400 Is Going Viral