സംസ്കരിക്കാനൊരുങ്ങിയപ്പോൾ ശവപ്പെട്ടിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു; ജീവിതത്തിലേക്ക് തിരിച്ചു വന്ന് എഴുപത്തിയാറുവയസുകാരി
ഞെട്ടിപ്പിക്കുന്ന വാർത്തകളിലൂടെയായിരിക്കും നമ്മുടെ മിക്ക ദിവസവും കടന്നുപോകുന്നത്. ചിലത് കൗതുകവും അതിലുപരി വിശ്വസിക്കാൻ പ്രയാസവും തോന്നും. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മരിച്ചെന്ന് വിധിയെഴുതിയ സ്ത്രീയെ ബന്ധുക്കള്‍ ചേര്‍ന്ന് സംസ്കരിക്കാന്‍ തുടങ്ങവേ, ശവപ്പെട്ടിയില്‍ നിന്ന് ഉയിര്ത്തേഴുന്നേറ്റു. ഇക്വഡോറിലാണ് സംഭവം. ബെല്ല മൊണ്ടോയ എന്ന എഴുപത്തിയാറുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
ജീവന് ഉണ്ടെന്ന് മനസിലായതോടെ മക്കളും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ബെല്ലയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ബെല്ല അവിടെ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ശ്വാസമെടുക്കാതിരുന്ന ബെല്ല മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നീട് സംസ്കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെവേയാണ് പെട്ടിയില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.
രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോൾ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇക്വഡോര്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ മരണം തെറ്റായി സ്ഥിരീകരിച്ച ഡോക്ടര്‍മാരോട് വിശദീകരണവും തേടിയിട്ടുണ്ട്.
Story highlights – Woman named Bella montoya wakes up in coffin