കടക്ക് പുറത്ത്; ഇത് മാലിന്യമുക്തമായ “സീറോ വേസ്റ്റ് വില്ലേജ്”
ഇന്ന് മാനവരാശിയ്ക്ക് ഏറെ ഭീഷണി ഉയർത്തുന്ന ഒന്നാണ് മാലിന്യം. ലോകത്തിന്റെ എല്ലാ കോണിനേയും കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ വിഷയം പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. #BeatPlasticPollution എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം. ആ മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനായി മാതൃകയാക്കിയിരിക്കുകയാണ് അസമിലെ ഒരു ഗ്രാമം.
മാലിന്യ മുക്തമായി ‘സീറോ വേസ്റ്റ് വില്ലേജ്’ എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ്
അസമിലെ ചന്ദുബി തടാകത്തിന് സമീപത്തുള്ള ജരാംഖുരിയ ഗ്രാമം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും ചന്ദുബി ജംഗിൾ ക്യാമ്പിനെതിരെയും പ്രധാനമായും പ്രവർത്തിക്കുന്ന നാച്ച്വേഴ്സ് ഓർബിറ്റ് കളക്ടീവ് ഫൗണ്ടേഷനാണ് ഈ സമ്പൂർണ മാലിന്യമുക്ത ഗ്രാമത്തിന് വേണ്ടി പ്രവർത്തിച്ചത്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
സീറോ വേസ്റ്റ് വില്ലേജ് ആക്കി ഈ ഗ്രാമത്തെ മാറ്റുന്നതിനായി ആദ്യമായി ഫൗണ്ടേഷൻ ചെയ്തത് ഗ്രാമത്തിൽ ഒരു സീറോ വേസ്റ്റ് ഹബ്ബ് ഇനിഷ്യേറ്റീവ് ആരംഭിച്ചു. അതിനായി മാലിന്യം ശേഖരിക്കാൻ ഒരു സ്ഥലം ഉണ്ടാക്കി. പ്ലാസ്റ്റിക് ബാങ്ക്, പേപ്പർ ബാങ്ക്, മെറ്റൽ ബാങ്ക്, ഗ്ലാസ് ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകളാക്കി അവയെ തിരിച്ചു. ഇത് കൂടാതെ ജൈവമാലിന്യം ശേഖരിക്കുന്നതിനും കമ്പോസ്റ്റിനും സൗകര്യമുണ്ടാക്കി. മാലിന്യം എങ്ങനെ ഫലപ്രദമായി സംസ്കരിക്കാം എന്നത് മാത്രമല്ല, എങ്ങനെ പ്ലാസ്റ്റിക്കുകളുടെ അടക്കം ഉപയോഗം കുറക്കാം എന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇതിനായി ഗ്രാമവാസികളെ ബോധവാന്മാരാക്കുകയും പ്ലാസ്റ്റിക് അടക്കമുള്ളവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു. മാലിന്യനിയന്ത്രണം, ഫലപ്രദമായ രീതിയിലുള്ള സംസ്കരണം എന്നിവയ്ക്ക് ഒപ്പം തന്നെ മാലിന്യമുക്തമായ വിനോദസഞ്ചാരം, പ്രദേശത്തെ കരകൗശലവും കൈത്തറിയും വികസിപ്പിക്കുക, പ്രകൃതിയുമായി ഇടകലർന്ന് ജീവിക്കുന്ന സംസ്കാരം സംരക്ഷിക്കുക എന്നിവയും ലക്ഷ്യമിട്ടാണ് ഫൗണ്ടേഷൻ പ്രവർത്തിച്ചത്.
Story highlights – zero waste village in assam