ഇന്ത്യയിൽ നിന്നുള്ള 5 ഫ്ലേവറുകൾ ; ലോകത്തിലെ ഏറ്റവും മികച്ച 100 ഐസ്‌ക്രീമുകളുടെ പട്ടിക

July 23, 2023

ഐസ്ക്രീം ആർക്കാണല്ലേ ഇഷ്ടമല്ലാത്തത്? നമ്മുടെ ഇഷ്ടപെട്ട ഫ്ലേവറിനായി നമ്മൾ കൂട്ടുകാരും കുടുംബവുമൊക്കെയായി പോകുന്ന ഒരു ഫേവറൈറ്റ് സ്പോട്ട് ഇല്ലേ. ക്ലാസിക് വാനില സോഫ്റ്റിയായാലും ചൂടുള്ള ചോക്ലേറ്റ് സൺഡേയായാലും, അതിന്റെ മധുരമുള്ള ക്രീമി ഗുഡ്‌നെസ് നമുക്ക് വേനൽക്കാലത്തെ ഒരുപാട് ബാല്യകാല ഓർമ്മകൾ തിരികെ നൽകുന്നു. ലോകമെമ്പാടും ഐസ്‌ക്രീമുകളുടെ എണ്ണമറ്റ രുചികളും ഉണ്ട്. . അടുത്തിടെ, ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ്അറ്റ്‌ലസ് “ലോകത്തിലെ ഏറ്റവും മികച്ച 100 ഐസ്‌ക്രീമുകളുടെ” ലിസ്റ്റ് പുറത്തിറക്കി. ഐസ്‌ക്രീം രുചികൾക്കൊപ്പം, ഈ മധുര പലഹാരങ്ങൾ വിൽക്കുന്ന ജെലാറ്റേറിയകളുടെ/കടകളുടെ പേരും ടേസ്റ്റ്അറ്റ്‌ലസ് പരാമർശിച്ചിട്ടുണ്ട്.

ബെംഗളൂരു, മുംബൈ, മംഗലാപുരം നഗരങ്ങളിൽ നിന്ന് അഞ്ച് ഇന്ത്യൻ ഡെസേർട്ട് ഔട്ട്‌ലെറ്റുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മാംഗോ ഐസ്‌ക്രീം സാൻഡ്‌വിച്ച് (മുംബൈ)

സ്വാദിഷ്ടമായ ഐസ്‌ക്രീം സാൻഡ്‌വിച്ചുകൾക്ക് പേരുകേട്ട പ്രശസ്തമായ ഐസ്‌ക്രീം ഷോപ്പ് ആണ് കെ. റസ്‌റ്റം ആൻഡ് കോ. 1953 മുതൽ മുംബൈക്കാരുടെ പ്രിയപ്പെട്ട ഐസ്ക്രീം സ്പോട് ആണിത്. നേർത്ത വേഫറുകൾക്കിടയിൽ സാൻഡ്‌വിച്ച് ചെയ്‌ത വിവിധതരം സ്വാദുള്ള ഐസ്‌ക്രീമുകൾ ഇവിടെ ലഭിക്കുന്നു. ഇവിടുത്തെ മംഗോ ഐസ്‌ക്രീം ആണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

പേരക്ക ഐസ്ക്രീം (മുംബൈ)

പേരക്ക ഐസ്ക്രീം? കേൾക്കുമ്പോൾ അത്ര ഇഷ്ടം തോന്നില്ലെങ്കിലും
മുംബൈ ആസ്ഥാനമായുള്ള അപ്‌സര ഐസ്‌ക്രീംസ് പേരയ്ക്ക ഐസ്‌ക്രീമിന് പേരുകേട്ട സ്ഥലമാണ്. അവരുടെ പേരയ്ക്ക ഐസ്‌ക്രീമിൽ, പേരയ്ക്കയുടെ ചെറിയ കഷണങ്ങളും സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും അടങ്ങിയിട്ടുണ്ട്.

ടെൻഡർ കോക്കനട്ട് (മുംബൈ)

മുംബൈയിൽ നിന്നുള്ള നാച്വറൽസിന്റെ ടെൻഡർ കോക്കനട്ട് ഐസ്‌ക്രീം. ഐസ്‌ക്രീമുകളിൽ ഫ്രഷ് ഫ്രൂട്ട്‌സും പ്രകൃതിദത്ത ചേരുവകളും മാത്രം ഉപയോഗിക്കുന്നതിന് പേരുകേട്ട നാച്ചുറൽസ് ഇന്ത്യയിലെ ജനപ്രിയ ഐസ്‌ക്രീം ശൃംഖലകളിൽ ഒന്നാണ്.

ഡെത്ത് ബൈ ചോക്കലേറ്റ് (ബെംഗളൂരു)

1982-ൽ സ്ഥാപിതമായ ബെംഗളൂരുവിലെ കോർണർ ഹൗസ് നൽകുന്ന പ്രിയപ്പെട്ട ഫ്ലേവറാണിത്. ടേസ്റ്റ്അറ്റ്‌ലസിന്റെ അഭിപ്രായത്തിൽ, ഡെത്ത് ബൈ ചോക്കലേറ്റ് ഐസ്ക്രീം രുചിക്കൂട്ടിൽ മുന്നിൽ നിൽക്കുന്നു. കേക്ക്, ഐസ്ക്രീം, ചോക്കലേറ്റ് സോസ്, നട്‌സ് എന്നിവ ഉപയോഗിച്ച് ലേയർ ചെയ്‌തിരിക്കുന്ന ഐസ്ക്രീം ആണ് ഇത്.

മംഗലൂരൂസ് ഗഡ്‌ബാദ് ഐസ്‌ക്രീം

വായിൽ വെള്ളമൂറിക്കുന്നതും കാഴ്ചയിൽ ആകർഷകവുമായ ഈ ഐസ്‌ക്രീമാണ് പട്ടികയിൽ ഇടംപിടിച്ച മറ്റൊന്ന്.

Story highlights- 100 Most Iconic Ice Creams Of The World