“കരുതലിന്റെ ചെറുകരങ്ങൾ”; 64 കാരനായ സഹപ്രവർത്തകന്റെ ജന്മദിനം ആഘോഷമാക്കി റെസ്റ്റോറന്റ് ജീവനക്കാർ

July 26, 2023

സഹപ്രവർത്തകരോടും സഹജീവികളോടും കരുതലും സ്നേഹവും വേണം. അത് ഈ സമൂഹത്തിനും ജീവിതത്തിനും നൽകുന്ന വർണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ്. തങ്ങളുടെ സഹപ്രവർത്തകനായ 64 കാരന്റെ ജന്മദിനം ആഘോഷമാക്കിയ റെസ്റ്റോറന്റ് ജീവനക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വർഷങ്ങളായി അദ്ദേഹം ജന്മദിനം ആഘോഷിച്ചിട്ടില്ല എന്നവർക്കറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാൾ കേക്ക് മുറിച്ച് സർപ്രൈസ് നൽകാൻ അവർ തീരുമാനിച്ചത്.

സഹപ്രവർത്തകർ തന്റെ പിറന്നാളിന് പാടുന്നതും കേക്ക് കൊണ്ടുവരുന്നതും കണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. ലിയോ എന്ന സഹപ്രവർത്തകന്റെ ജന്മദിനമാണ് റെസ്റ്റോറന്റിലെ ജീവനക്കാർ ആഘോഷമാക്കിയത്. ” ലിയോ തന്റെ ജന്മദിനത്തിന് ഒരു കേക്ക് ലഭിച്ചതിൽ വളരെയധികം സന്തോഷിച്ചു. ജീവിതത്തെ സവിശേഷമാക്കുന്നത് ചെറിയ കാര്യങ്ങളാണ്,” എന്ന അടികുറിപ്പോടെ പങ്കിട്ട വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.

വീഡിയോയ്ക്ക് താഴെ നിരവധി പേർ അദ്ദേഹത്തെ പിറന്നാൾ ആശംസിച്ചും ജീവനക്കാരുടെ പ്രവൃത്തിയെ അഭിനന്ദിച്ചും കമന്റുകൾ നൽകി. ഇത്തരം വീഡിയോകൾ കരുണയും കരുതലും ഈ ഭൂമിയിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ്.

Story highlights : 64-yr-old worker breaks down after restaurant staff surprises him with cake on his birthday