നീണ്ട 60 വർഷത്തെ കാത്തിരിപ്പ്; 78–ാം വയസ്സിൽ പ്രണയം തുറന്നുപറഞ്ഞ് ഡോക്ടർ
പ്രായം ഒരു ആഗ്രഹങ്ങൾക്കും തടസമല്ല എന്ന് പറയാറുണ്ട്. ഏത് പ്രായത്തിലാണെങ്കിലും അത്ര തീവ്രമായ സ്വപ്നങ്ങളെ നമുക്ക് സ്വന്തമാക്കാൻ സാധിക്കും. അതുപോലെതന്നെയാണ് പ്രണയവും. പ്രണയത്തിനും വിവാഹത്തിനും പ്രായം ഒരു തടസമല്ല. അങ്ങനെയൊരു പ്രണയ സാഫല്യത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 60 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ കൂട്ടുകാരിയോട് പ്രണയം തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു ഡോക്ടർ.
വർഷങ്ങൾ നീണ്ട ഈ പ്രണയത്തിന് യുഎസിലെ ടാമ്പാ വിമാനത്താവളമാണ് സാക്ഷ്യം വഹിച്ചത്. ചെറുപ്പം കാലം മുതലേ ഡോക്ടർക്ക് തന്റെ സുഹൃത്തായ നാൻസിയെ ഇഷ്ടമായിരുന്നു. എന്നാൽ അന്നൊന്നും ഈ പ്രണയം തുറന്നുപറയാൻ ഡോക്ടർക്ക് സാധിച്ചില്ല. അങ്ങനെ തന്റെ 78–ാം വയസ്സിൽ തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
തന്റെ കൂട്ടുകാരിയെ കാത്ത് എയർപോർട്ടിൽ നിൽക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. അവർ എത്തിയപ്പോൾ മുട്ടു കുത്തിനിന്ന് പൂക്കൾ നൽകി പ്രൊപ്പോസ് ചെയ്യുകയായിരുന്നു. നാൻസി അതിന് സമ്മതം മൂളുകയും സന്തോഷകരമായ വാർത്ത കേട്ട് ഡോക്ടർ നാൻസിയെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്.
നീ എനിക്ക് എല്ലാമാണ്. വാക്കുകൾ കൊണ്ട് പറയാവുന്നതിലുമപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇനിയുള്ള ജീവിതം നിന്നോടൊപ്പം ചെലവിടാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കണം. നാൻസി നീ എന്റെ സോൾമേറ്റ് ആവുമോ ?’– ഇങ്ങനെയാണ് അദ്ദേഹം സുഹൃത്തിനെ പ്രൊപ്പോസ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി.
Story highlights- 78-Year-old man proposes school crush after 60 years