എ.ആർ.റഹ്മാനെ പോലും അതിശയിപ്പിച്ച കലാകാരൻ; സൂപ്പർഹിറ്റ് ഗാനം ഹാർമോണിയത്തിൽ വായിച്ച് യുവാവ്

July 18, 2023

മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരിക്കും ‘പടകാളി ചണ്ഡി ചങ്കരി’. ഈ സൂപ്പർഹിറ്റ് ഗാനം ഹാർമോണിയത്തിൽ വായിച്ച മലയാളി പയ്യന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇപ്പോൾ ആ സമൂഹമാധ്യമങ്ങളിൽ പാക്കുവെച്ചിരിക്കുകയാണ് സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. പാലക്കാട് സ്വദേശിയായ ശരണിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്. കലാകാരനെ പ്രശംസിച്ചുകൊണ്ടാണ് റഹ്മാൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ചെർപ്പുളശ്ശേരിയിലെ വരമ്പ് കൂട്ടായ്മ സംഘടിപ്പിച്ച സായാഹ്ന സംഗീതപരിപാടിക്കിടെയായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണികളെ അതിശയിപ്പിച്ച് ശരൺ ഹാർമോണിയത്തിൽ ഈ ഗാനം വായിച്ചത്. തൊട്ടടുത്ത് പിതാവ് സുധീഷ് ശേഖറും ഉണ്ടായിരുന്നു. ഗായകനും സംഗീതസംവിധായകനുമാണ് സുധീഷ്. വീഡിയോ TownandTribal_frames എന്ന സമൂഹമാധ്യമ പേജിലാണ് പങ്കുവെച്ചതോടെ ശരണിന്റെ വീഡിയോ ഏറെ പ്രശംസ നേടിയിരുന്നു.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

നിരവധി പേർ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ എ.ആർ.റഹ്മാന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ശരണിനെ അഭിനന്ദിച്ചു പോസ്റ്റിടുകയും ചെയ്തിരിക്കുകയാണ്. പ്ലസ്ടു വിദ്യാർഥിയായായ ശരൺ കുട്ടിക്കാലത്തു തന്നെ സംഗീതത്തിലേക്കെത്തിയിരുന്നു. ഇലക്ട്രോണിക് കീബോർഡിലും ഹാർമോണിയത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

Story highlights- AR Rahman shares padakaali song keyboard version by sharan