കടയുടെ മുൻഭാഗം മുതൽ കടയുടെ കൗണ്ടർ വരെ ഡാൻസ് ചെയ്ത് വരാമോ? എങ്കിൽ ഐസ്ക്രീം ഫ്രീ; ഓഫറുമായി ഐസ്‌ക്രീം ഔട്ട്‌ലെറ്റ്

July 25, 2023

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിശ്വസ്തത വളർത്തുന്നതിനുമായി ബ്രാൻഡുകൾ പലപ്പോഴും ആവേശകരമായ പല ഓഫറുകളും അവതരിപ്പിക്കാറുണ്ട്. ഇപ്പോൾ ബാംഗ്ലൂരിലെ കോർണർ ഹൗസ് ഐസ്ക്രീംസ് നൽകുന്ന അത്തരമൊരു ഓഫർ ഉപഭോക്താക്കളെ മാത്രമല്ല, സോഷ്യൽ മീഡിയയിൽ ആളുകളെയും ആകർഷിച്ചിരിക്കുകയാണ്. (Bengaluru ice cream outlet comes up with free scoop offer)

ഈ ഐസ്ക്രീം കമ്പനി തങ്ങളുടെ കടയുടെ മുൻഭാഗം മുതൽ കടയുടെ കൗണ്ടർ വരെ നൃത്തം ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ഐസ്ക്രീം സ്‌കൂപ്പുകൾ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘ഐസ്ക്രീം ഡേ’ ആഘോഷിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ആഘോഷവുമായി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. കോർണർ ഹൗസ് ഐസ്ക്രീമിന്റെ ബെംഗളൂരുവിലെ ഇന്ദിരാനഗർ ശാഖയിലാണ് ഈ ഓഫർ നൽകിയത്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

ഈ ഓഫർ ഉപഭോക്താക്കളും ഏറെ സന്തോഷത്തോടെ തന്നെ ഏറ്റെടുത്തു. ഉപഭോക്താക്കൾ ഐസ്ക്രീമിനായി നൃത്തം ചെയ്യുന്നത് സിസിടിവി ക്യാമറയിൽ ലഭ്യമാണ്. ഇതിന്റെ വീഡിയോകൾ എല്ലാം ചേർത്ത് ഒരു പോസ്റ്റ് , ഐസ്ക്രീം ബ്രാൻഡ് അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു. ആളുകളെ ഏറെ സന്തോഷത്തോടെ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവവും പങ്കുവെച്ചു.

Story highlights – Customers dance as Bengaluru ice cream outlet comes up with free scoop offer