ഉടമയെ കൂട്ടിൽ പൂട്ടിയിട്ട് നായ; വീഡിയോ ‘ക്യൂട്ട്’ ആയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ

July 24, 2023

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്. വളർത്തുമൃഗങ്ങളും ഉടമയും തമ്മിലുള്ള രസകരമായ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. അത്തരമൊരു ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Read Also: കൊവിഡ് വ്യാപനം; ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം

തന്റെ കൂട്ടിൽ കയറിയ ഉടമയെ പൂട്ടിയിടുന്ന നായകുട്ടിയുടേതാണ് ദൃശ്യങ്ങൾ. കൂട് വൃത്തിയാക്കാനായി അകത്തേക്ക് കടന്നതായിരുന്നു ഉടമ. എന്നാൽ ഈ സമയത്ത് നായക്കുട്ടി പുറത്തിറങ്ങി. യുവതി ബെഡും മറ്റും വൃത്തിയാക്കി വയ്ക്കുന്നതിനിടെ നായ പുറത്തുനിന്നും കൂടിന്റെ വാതിൽ അടയ്ക്കുകയായിരുന്നു. യുവതി കൂട്ടിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയൽ ശ്രദ്ധനേടിയത്. ഇതുപോലെ മൃഗങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ശ്വാസം മുട്ടിയ കുഞ്ഞു കുരങ്ങിനെ ഹെയിംലിച്ച് തന്ത്രം ഉപയോഗിച്ച് രക്ഷിക്കുന്ന ‘അമ്മ കുരങ്ങിന്റെ വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി കുഞ്ഞ് ശ്വാസംമുട്ടിയപ്പോൾ ‘അമ്മ കുരങ്ങ് ഈ തന്ത്രം പ്രയോഗിക്കുന്നത് വിഡിയോയിൽ കാണാം.

Story highlights- dog locked owner inside cage