കുതിരയുടെ വേർപാട് സഹിക്കാനാകാതെ പെൺക്കുട്ടി; കുതിരക്കൂട്ടത്തെ സമ്മാനിച്ച്‌ അല്‍ മക്തൂം

July 25, 2023

വളർത്തുമൃഗങ്ങളുടെ വേർപാട് സഹിക്കാൻ പറ്റാത്ത ഒന്നുതന്നെയാണ്. കുതിരയുടെ വേര്‍പാട് താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ഇറാഖി പെണ്‍കുട്ടിക്ക് കുതിരക്കൂട്ടത്തെ തന്നെ സമ്മാനമായി നൽകിയിരിക്കുകയാണ് അല്‍ മക്തൂം. കുതിരയുടെ വിയോഗത്തിൽ കരയുന്ന ലാനിയ ഫാഖിറ എന്ന ഇറാഖി പെൺക്കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് എട്ട് വയസുകാരി ലാനിയ. ജെസ്നോ എന്ന തന്റെ പ്രിയപ്പെട്ട കുതിരയുടെ വേർപാടിൽ കരയുന്ന ലാനിയയുടെ ദൃശ്യങ്ങൾ കണ്ടുനിൽക്കുന്നവരുടെ വരെ ഹൃദയത്തിൽ നോവായിരുന്നു.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

വീഡിയോ ശ്രദ്ധയില്‍പെട്ട ദുബായ് ഭരണാധികാരി ഒരു കൂട്ടം കുതിരകളെ ലാനിയക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം ലാനിയയുടെ ആഗ്രഹം പോലെ മറ്റുള്ളവര്‍ക്ക് കുതിരയോട്ടം പഠിപ്പിക്കാന്‍ ഇറാഖിലെ ഖുര്‍ദിസ്ഥാനില്‍ ഒരു പരിശീലന കേന്ദ്രം നിര്‍മിച്ചു നല്‍കാനുള്ള സഹായമെത്തിക്കാനും ശൈഖ് മുഹമ്മദ് ഉത്തരവിട്ടിട്ടുണ്ട്. കുതിരപ്രേമികൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിരവധി ലോകോത്തര പന്തയ കുതിരകളുടെ കൂടി ഉടമയാണ്.

Story highlights – dubai-ruler-gifts-8- horses to 8 year-old