“അത്രയും വിനീതനായ മനുഷ്യൻ”: ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് ഇന്ത്യൻ വ്യവസായിയും കുടുംബവും

July 18, 2023

ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് ഇന്ത്യൻ വ്യവസായിയും കുടുംബവും. ഇന്ത്യൻ വ്യവസായിയായ അനസ് റഹ്മാൻ ജുനൈദും കുടുംബവും ദുബായിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ ഒരു ലിഫ്റ്റിൽ വെച്ചാണ് ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയത് . വെൽത്ത് റിസർച്ച് ഏജൻസിയായ ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അനസ്. അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ മീറ്റിംഗിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

“ഒരു എലിവേറ്ററിൽ വെച്ച് @hhshkmohd കണ്ടുമുട്ടുന്നതിന്റെ സാധ്യതകൾ എന്തൊക്കെയാണ്? അത്രയും വിനീതനായ മനുഷ്യൻ, ഒന്നിലധികം ഫോട്ടോഗ്രാഫുകൾ ക്ലിക്കുചെയ്യാൻ അദ്ദേഹം ദയയോടെ ഞങ്ങളെ അനുവദിച്ചു, കൂടാതെ മിഷേലുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു” എന്ന അടിക്കുറിപ്പോടെയാണ്‌ മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ ചിത്രങ്ങൾ പങ്കിട്ടത്.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ശനിയാഴ്ച അറ്റ്ലാന്റിസ് ദി റോയലിന്റെ 22-ാം നിലയിൽ നിന്ന് കുടുംബത്തോടൊപ്പം ലിഫ്റ്റിൽ പോകുകയായിരുന്നു. ലിഫ്റ്റിലേക്ക് ദുബായ് ഭരണാധികാരിയും കൂടെയുള്ളവരും കയറുകയായിരുന്നു. അതുകണ്ട് ഞങ്ങൾ ഞെട്ടിപ്പോയി എന്നും അനസ് പറയുന്നു.

“അദ്ദേഹം ലിഫ്റ്റിൽ വെച്ച് ഞങ്ങളോട് വളരെ സൗഹാർദ്ദപരമായി പെരുമാറി. അദ്ദേഹം എന്റെ മക്കളെ ചേർത്തുപിടിച്ചു, ഷെയ്ഖ് തന്റെ കുടുംബവുമായി ചാറ്റ് ചെയ്യുകയും ഒന്നിലധികം ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തുവെന്നും അനസ് പറഞ്ഞു.

Story highlights- Indian Entrepreneur And Family On Meeting Dubai Ruler In Elevator