‘കൈയൊടിഞ്ഞ വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുത്ത് കടയിലെ ചേച്ചി’; വീഡിയോ നെഞ്ചോട് ചേർത്ത് സോഷ്യൽ മീഡിയ

July 25, 2023

ദിവസവും നമ്മുടെ ഫീഡുകളിൽ നിറയുന്ന വീഡിയോകൾക്ക് കണക്കില്ല. ചിലത് സന്തോഷം തരുമെങ്കിൽ മറ്റു ചിലത് നമ്മെ ഏറെ അസ്വസ്ഥമാകുന്നതാണ്. എന്നാൽ മനസിന് അത്രമേൽ സന്തോഷം നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത കുടുംബശ്രീ പ്രവർത്തകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മലപ്പുറം രാമപുരത്തെ മലബാർ മക്കാനി എന്ന കുടുംബ ശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബ ശ്രീ പ്രവർത്തകയാണ് വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്തത്.(Kudumbasree Hotel Employee Feed Injured Student)

കാന്റീനിൽ ഉച്ചക്ക് ഭക്ഷണം കഴിയ്ക്കാനെത്തിയതാണ് കൈക്ക് പരുക്കേറ്റ വിദ്യാർഥി ബാസിൽ. വലതുകൈക്കായിരുന്നു പരുക്ക്. ഭക്ഷണം കഴിയ്ക്കാൻ ബാസിൽ സ്പൂൺ ചോദിച്ചു. ഇടതുകൈകൊണ്ട് സ്പൂൺ ഉപയോ​ഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോൾ ചോറ് വാരിക്കൊടുക്കുകയായിരുന്നു.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

സുമതിച്ചേച്ചിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മന്ത്രി എം ബി രാജേഷും വീഡിയോ പങ്കിട്ടുണ്ട്. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പ്‌ ലംഘിക്കുന്ന ഈ അമ്മസ്നേഹത്തിന്റെ പേരാണ്‌ കുടുംബശ്രീ. ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക്‌ സ്നേഹമെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Kudumbasree Hotel Employee Feed Injured Student