ഫാഷന്‍ ഷോയ്ക്ക് ഒരുങ്ങി ലോകത്തിലെ ഏറ്റവും ഉയരത്തിലെ റോഡ്

July 19, 2023

ലഡാക്ക് ഇന്റര്‍നാഷണല്‍ മ്യൂസിക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ റോഡായ ഉംലിങ് ലായില്‍ ഫാഷന്‍ ഷോ ഒരുങ്ങുന്നു. ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗതാഗത യോഗ്യമായ റോഡാണ് ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ലഡാക്കിലെ ഉംലിങ് റോഡ്. സഞ്ചാരികളുടെയും ബൈക്കര്‍മാരുടെയും സ്വപ്‌ന പാതയാണ് ഉംലിങ് ലാ. 19,022 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഫാഷന്‍ റണ്‍വേ എന്ന പേരിലാണ് ഫാഷന്‍ ഷോ അരങ്ങേറുന്നത്.

ജി20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും ഫാഷന്‍ ഷോയിലെ അതിഥികളായി എത്തുന്നത്. ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയായിരിക്കും പരിപാടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ്, മിസ് എര്‍ത്ത് മത്സരങ്ങളിലെ വിജയികള്‍ ലഡാക്ക് ഫാഷന്‍ ഷോയിൽ പങ്കെടുക്കും.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ലോകത്തിലെ പലരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മണലുപയോഗിച്ച് സമാധാനത്തിന്റെ ശില്‍പം ഉംലിങ് ലായില്‍ തീര്‍ക്കും. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നടക്കുന്ന ഈ ഫാഷന്‍ ഷോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Story highlights- ladakh-to-host-a-fashion-show-at-umling-la-world-s-highest-motorable-road