ആകെ ഇരുപത്തിയൊന്ന് ചതുരശ്ര കിലോമീറ്റർ വിസ്തൃതി; ഏറ്റവും കുറവ് സഞ്ചാരികൾ എത്തുന്ന രാജ്യത്തിൻറെ വിശേഷങ്ങൾ…
ഒരുകാലത്ത് സമ്പന്നമായ രാജ്യം. പിന്നീട് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായി താഴേക്ക് പതിഞ്ഞു. പറഞ്ഞുവരുന്നത് പസഫിക് സമുദ്രത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൗറു എന്ന കൊച്ചു രാജ്യത്തെ കുറിച്ചാണ്. ഭീമമായ അളവിൽ ഫോസ്‌ഫേറ്റ് നിക്ഷേപം ഉണ്ടായിരുന്നു പ്രദേശമായിരുന്നു ഇവിടം. അതുകൊണ്ട് തന്നെ ഖനനവും സജീവമായിരുന്നു. ഖനനം രൂക്ഷമായതോടെ പ്രദേശത്തെ പരിസ്ഥിതി ആകെ തകിടം മറിയുകയും ഫോസ്‌ഫേറ്റ് നിക്ഷേപം ശോഷിക്കാനും തുടങ്ങി. ഇത് രാജ്യത്തിന്റെ സമ്പത്തിനെയും ബാധിക്കാൻ തുടങ്ങി. അതോടെ സമ്പന്ന രാജ്യത്തിൽ നിന്ന് ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളിൽ ഒന്നായി നൗറു മാറി.
ആകെ ഇരുപത്തിയൊന്ന് ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ രാജ്യത്തിൻറെ വിസ്തൃതി. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും വളരെ കുറവാണ്. വർഷംതോറും ഇങ്ങോട്ടേക്ക് എത്തുന്ന ശരാശരി സഞ്ചാരികളുടെ എണ്ണം ഇരുന്നൂറ് ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രാജ്യം മുഴുവൻ ചുറ്റിവരാൻ വെറും ഒരു മണിക്കൂർ മാത്രം മതി. സഞ്ചാരികളെ ആകർഷിക്കാൻ ഇവിടെ ആകെയുള്ളത് നൗറ മ്യുസിയവും ഓറോ കോൺഗ്രേനഷണൽ ചർച്ചും പിന്നെ നൗറുവിലെ ഏറ്റവും ഉയർന്ന സ്ഥലമായ കമാൻഡ് റിഡ്ജ്, ഐവോ ഹാർബർ, ബുവാഡ ലഗൂൺ എന്നിവയുമാണ്. ഇവിടെ തുറന്ന ഫോസ്ഫേറ്റ് ഖനികളുണ്ടെങ്കിലും ഒട്ടും ആകർഷകമല്ലാതെ, നാശത്തിന്റെ വക്കിലാണ് ഇവ.
Read Also: പകർച്ചപ്പനി ഭീഷണിയായി വളരാതിരിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; മുഖ്യമന്ത്രി
പക്ഷെ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന് ഭക്ഷണം തന്നെയാണ്. ദ്വീപ് പ്രദേശം ആയതിനാൽ സ്വാദിഷ്ടമായ നിരവധി സമുദ്ര വിഭവങ്ങളും ഇവിടെ ലഭ്യമാണ്. സഞ്ചാരികളെ ആകർഷിക്കാൻ നിരവധി സീഫുഡ് റെസ്റ്റോറന്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്തേക്ക് ഇവിടേക്ക് യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. ഇങ്ങോട്ടേക്ക് പ്രവേശിയ്ക്കാൻ സഞ്ചാരികൾക്ക് മൂന്ന് മാസം കാലാവധിയുള്ള പാസ്‌പോർട്ടും 30 ദിവസത്തെ ടൂറിസ്റ്റ് വീസയും പ്രാദേശിക സ്പോൺസറോ അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ്ങിന്റെ തെളിവോ ഹാജരാക്കേണ്ടതുണ്ട്.
Story highlights- Least Visited Country “Nauru”