സുരക്ഷാവലയങ്ങളില്ലാത്ത സാധാരണക്കാരനായി മെസ്സി സൂപ്പർമാർക്കറ്റിൽ

July 15, 2023

സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ യുഎസിൽ സാധാരണക്കാരനായി സൂപ്പർ മാർക്കറ്റിൽ ഫൂട്ടബിള് താരം മെസ്സി. ഇന്റര്‍ മയാമിയിൽ കളിക്കാനെത്തിയതാണ് താരം. സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി നടന്നു നീങ്ങിയ മെസ്സിയെ ഭൂരിഭാഗം ആളുകളും ശ്രദ്ധിച്ചില്ല. കുറച്ച് പേർ താരത്തിനൊപ്പം ചേർന്ന് ഫോട്ടോ എടുത്തു. മെസ്സിയുടെ കൂടെ ഭാര്യ അന്റോനെല്ല റോക്കുസോയും ഉണ്ടായിരുന്നു. ഇന്റർ മയാമിയുടെ ഭാഗമാകുന്നതിന്, സ്വകാര്യ ജെറ്റിൽ ഫ്ലോറിഡയിലാണ് മെസ്സി വിമാനമിറങ്ങിയത്.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

യുഎസിൽ മെസ്സിയ്ക്കൊപ്പം ഭാര്യയും മക്കളും ഉണ്ട്. അടുത്ത ഞായറാഴ്ച മെസ്സിയെ ഇന്റർ മയാമി ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. രണ്ടര വർഷത്തേക്കാണ് മെസ്സി ഇന്റർ മയാമിയുമായി കരാർ ഒപ്പു വയ്ക്കുക. ഈ മാസം 21ന് മെസ്സി ഇന്റർ മയാമിക്കായി ആദ്യ മത്സരം കളിച്ചേക്കും.

6 കോടി യുഎസ് ഡോളർ അതായത് ഏകദേശം 492 കോടി രൂപ ആണ് മെസിയുടെ വാർഷിക പ്രതിഫലമെന്നാണു സൂചന. ഹോംഗ്രൗണ്ടായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലാണ് ക്ലബ് 16ന് മെസ്സിയെ അവതരിപ്പിക്കുന്നത്. സ്പാഅർജന്റീന ദേശീയ ടീമിൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാർദ് മാർട്ടിനോയാണ് ക്ലബ്ബിന്റെ പരിശീലകൻ.

Story highlights – lionel-messi-in-us-super-market