ജന്മദിനാഘോഷം വ്യത്യസ്തമാക്കണം; റോഡിൽ 30 മിനുട്ടോളം പടക്കം പൊട്ടിച്ച് ഗതാഗതം തടസപ്പെടുത്തി ആഘോഷം
ജന്മദിനങ്ങൾ എല്ലാവർക്കും ഏറെ പ്രധാനപ്പെട്ട ദിവസമാണ്. അതുകൊണ്ട് ആ ദിവസം സ്പെഷ്യലായി ആഘോഷിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും ആ ദിവസം നമ്മൾ ആഘോഷിക്കാറുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ ഒരു യുവാവ് പിറന്നാൾ ആഘോഷിച്ചത് ഏറെ പൊല്ലാപ്പായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ആഗ്രയിൽ റോഡിന് നടുവിൽ നിന്നാണ് തന്റെ ജന്മദിനം ആഘോഷിചത്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ആളുകൾ കാര്യമായി ശ്രദ്ധ ചെലുത്താത്തത് പൊതുവെ കണ്ടുവരുന്ന രീതിയാണ്. പ്രത്യേകിച്ചും നിയമം ലംഘിച്ച് വിനോദം ആസ്വദിക്കുന്നത് അപകടകരവും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. ആഗ്രയിലെ ഓൾഡ് മാണ്ഡിയിൽ വച്ചാണ് യുവാവ് നിയമങ്ങൾ ലംഘിച്ഛ് പിറന്നാൾ ആഘോഷിച്ചത്. പ്രദീപ് റാത്തോഡ് എന്ന യുവാവാണ് ഇത്തരത്തിൽ പിറന്നാൾ ആഘോഷിച്ചത്. ഒപ്പം ഇയാളുടെ അനേകം സുഹൃത്തുക്കളും ഉണ്ടായിരുന്നു.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
റോഡ് ബ്ളോക്ക് ആക്കുകയും റോഡിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. ഏകദേശം 30 മിനിറ്റോളമാണ് പടക്കം പൊട്ടിക്കുന്നത് നീണ്ടത്. ഇത് കവലയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതാദ്യമായല്ല ഇന്ത്യയിലെ തെരുവുകളിൽ പിറന്നാൾ ആഘോഷം നിയമം ലഘിച്ച് നടക്കുന്നത്.
Story highlights – man blocks traffic in Agra to celebrate birthday on road