“ഇത്തവണ ആശാനിട്ട് തന്നെയാകാം”; ബേസിലിനെ അനുകരിച്ച് ‘മിന്നൽ മുരളി’ താരങ്ങൾ

July 3, 2023

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ് മിന്നൽ മുരളി. മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമ കൂടിയായിരുന്നു ‘മിന്നൽ മുരളി.’ മലയാള സിനിമയ്ക്ക് ഏറെ പുതുമയുള്ള ഒരു സൂപ്പർഹീറോ സിനിമയായി ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൂപ്പർഹീറോ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആളുകളാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്ത് എത്തിയിരുന്നത്. റെക്കോർഡുകളും പ്രതീക്ഷകളും ഭേദിച്ച് മലയാളികളുടെ പ്രിയസിനിമയുടെ ലിസ്റ്റിലും മിന്നൽ മുരളി ഇടം പിടിച്ചു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ( Minnal Murali child artists imitates director basil joseph )

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ താരമായ മറ്റൊരു കൊച്ചുമിടുക്കൻ കൂടിയുണ്ട്. മാമന് സൂപ്പർ ഹീറോയുടെ സവിശേഷതകൾ പറഞ്ഞ് കൊടുക്കുന്ന കൊച്ചു മിടുക്കനായി വേഷമിട്ട വസിഷ്ട്. വസിഷ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോസ് മോൻ എന്ന കഥാപാത്രത്തെയാണ് വസിഷ്ട് മിന്നൽ മുരളിൽ അവതരിപ്പിച്ചത്.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

‘കക്ഷി അമ്മിണി പിള്ള’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് വസിഷ്ടും മിന്നൽ മുരളയിൽ വസിഷ്ടിന്റെ സഹോദരിയായി വേഷമിട്ട കുട്ടി തെന്നലും കൂടി ചെയ്തിരിക്കുന്നത്. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിൽ ബേസിലിന്റെ തന്നെ ഒരു രംഗമാണ് ഇരുവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായ ഒരു ഭാഗം കൂടിയായിരുന്നു അത്. ബേസിൽ പാട്ടു പാടുന്ന രംഗം വളരെ രസകരമായാണ് ഇരുവരും അവതരിപ്പിച്ചത്. ബേസിൽ തന്നെ ഈ റീൽ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

റീൽസ് പോലെ തന്നെ രസകരമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളും. മിന്നൽ മുരളിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പോസ്റ്റിനു താഴെ കമനറ് ചെയ്തിട്ടുണ്ട്.

Story highlights – Minnal Murali child artists imitates director basil joseph