‘എന്റെ ഇച്ചാക്ക’; സംസ്ഥാന അവാർഡ് നേടിയതിൽ മമ്മുട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

July 22, 2023

2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. പുരസ്‌കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി നടൻ മോഹൻലാൽ എത്തി. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കാക്ക് മനസ് നിറഞ്ഞ കയ്യടികൾ അർപ്പിക്കുന്നു. ”എന്റെ ഇച്ചാക്ക” മമ്മൂക്കയ്ക്ക് പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും. കൂടാതെ മറ്റ് അവാർഡ് ജേതാക്കളായ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വിജയം വീണ്ടും തുടരുകയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന അഭിനേതാക്കളിൽ ഒന്നാമതായിരിക്കുകയാണ് മമ്മൂട്ടി. ആറ് പുരസ്കാരങ്ങൾ നേടിയ നടൻ എന്ന നിലയിൽ മോഹൻലാലും ഈ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.

ഒ മാധവന് ശേഷം മികച്ച ന‌ടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായിരിക്കുകയാണ് മമ്മൂട്ടി എന്ന പ്രത്യേകത കൂടിയുണ്ട്. മികച്ച നടൻ എന്ന വിഭാ​ഗം കൂടാതെ മികച്ച സഹനടനുള്ള പുരസ്കാരവും (അഹിംസ-1981) സെപ്ഷ്യൽ ജൂറി പുരസ്കാരവും (യാത്ര, നിറക്കൂട്ട്-1985) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2009-ൽ പാലേരിമാണിക്യം, കുട്ടിസ്രാങ്ക്, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്കാരം ലഭിച്ച ശേഷം 2014-ൽ മുന്നറിയിപ്പ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അവസാന ഘട്ട നാമനിർദേശത്തിൽ മമ്മൂട്ടി എത്തി.

Story Highlights: Mohanlal on Mammootty State awards