‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെടണം’; ബൈക്കില്‍നിന്ന് പെട്രോള്‍ എടുത്ത് പത്ത് രൂപ നൽകി അജ്ഞാതന്‍

July 25, 2023

പലതരം വാർത്തകളിലൂടെയാണ് ദിവസവും നമ്മൾ കടന്നുപോകുന്നത്. ചിലത് ഏറെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നവയാണ്. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നാല്‍ വേറെ ഒരു ബൈക്കിൽ നിന്ന് ഊറ്റിയെടുത്ത ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ വാർത്തകളിലെ താരം. പെട്രോൾ തീർന്നാൽ മറ്റു വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ എടുക്കാറുണ്ട്. പക്ഷെ അവരുടെ പെർമിഷനോട് കൂടിയാണെന്ന് മാത്രം. എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. കോഴിക്കോട് ചേലാമ്പ്രയില്‍. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം ഒരു കുറിപ്പും വെച്ചിട്ടാണ് ഈ അജ്ഞാതന്‍ പോയത്.( Petrol Drained from Bike, Anonymous Apology Note Goes Viral)

അരുണ്‍ലാല്‍ വിബി എന്നയാളുടെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയശേഷം കുറിപ്പും രണ്ടു അഞ്ചു രൂപ തുട്ടുകള്‍ വെച്ചിട്ട് അജ്ഞാതന്‍ പോയത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍’ എന്ന കുറിപ്പോടെ അരുണ്‍ലാല്‍ അജ്ഞാതന്‍ ബൈക്കില്‍ വെച്ചിട്ട് പോയ കുറിപ്പും പങ്കുവെച്ചത്. ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍ലാല്‍.

‘കുറച്ച് എണ്ണഎടുത്തിട്ടുണ്ട് പൊരുത്തപ്പെട്ടു തരുക. ഗതികേടുകൊണ്ടാണ് plss. ഞങ്ങള്‍ 10 രൂപ ഇതിവെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ്’ കുറിപ്പായിരുന്നു ബൈക്കില്‍ വെച്ചിട്ട് പോയത്. ഇതിനൊപ്പെ രണ്ടു അഞ്ചു രൂപ തുട്ടും വെച്ചിട്ടുണ്ടായിരുന്നു. ഈ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Story highlights – Petrol Drained from Bike, Anonymous Apology Note Goes Viral