തിരക്കുകൾക്ക്‌ അൽപം വിശ്രമം; അവധി ആഘോഷിച്ച് സാമന്ത

July 25, 2023

തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത. സിനിമ തിരക്കുകളെല്ലാം മാറ്റിവെച്ച് വിദേശയാത്രയിലാണ് ഇപ്പോൾ താരം. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലാണ് താരം അവധി ആഘോഷിക്കാൻ എത്തിയിരിക്കുന്നത്. യാത്രയിൽ നിന്നുള്ള മനോഹര ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതിനെ കുറിച്ച് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സുഹൃത്തായ അനുഷ സ്വാമിയ്‌ക്കൊപ്പമാണ് സാമന്ത ബാലിയിലുള്ളത്. ബാലിയിലെ താമസസ്ഥലത്ത് നിന്നുള്ള പ്രഭാത നടത്തിലെ കാഴ്ചകള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ ഹെയര്‍സ്റ്റൈലില്‍ വെള്ള ജംപ്‌സ്യൂട്ടിണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് സാമന്ത ചിത്രങ്ങളിലുള്ളത്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

സാമന്ത അവസാനം അഭിനയിച്ച സിറ്റഡെല്‍ വെബ്‌സീരീസിന്റെ ഇന്ത്യന്‍ പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ച് സാമന്ത പറഞ്ഞത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസിന്റെ ചികിത്സാര്‍ത്ഥമാണ് സിനിമയില്‍ നിന്നും സാമന്ത ഇടവേളയെടുക്കുന്നത്.

2010-ൽ യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാമന്ത, സിനിമാ മേഖലയിൽ 12 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 2010 ഫെബ്രുവരി 26-നായിരുന്നു നാഗ ചൈതന്യയ്‌ക്കൊപ്പം യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് നടി എത്തിയത്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ സാമന്ത ഇപ്പോൾ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലാണ് വേഷമിടുന്നത്.

Story highlights – Samantha Ruth Prabhu’s vacation in Bali