വീണ്ടും താരമായി ‘ലിറ്റിൽ ഐൻസ്റ്റീൻ’; ലോക കറൻസികളും ചിഹ്നങ്ങളും വരെ മനഃപാഠം
ചില കുരുന്നുകൾ അവരുടെ കഴിവുകൾ കൊണ്ട് നമ്മെ ഞെട്ടിക്കാറുണ്ട്. ചിലർ ചെറിയ പ്രായത്തിലെ ചല വിഷയങ്ങളിൽ പ്രാഗത്ഭ്യം കാണിക്കും. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രാജ്യങ്ങളുടെ കറൻസികളുടെ പേരും അതിന്റെ ചിഹ്നങ്ങളും നിഷ്പ്രയാസം എഴുതുന്ന ആറ് വയസുകാരനാണ് ഇപ്പോൾ താരം. സെബാസ്റ്റ്യൻ എന്ന ഓട്ടിസ്റ്റിക്കായ കുട്ടിയാണ് തന്റെ കഴിവുകൾ കൊണ്ട് ശ്രദ്ധ നേടുന്നത്.
ഒരു രാജ്യത്തിന്റെ പേര് പറഞ്ഞാൽ സെബാസ്റ്റ്യൻ അവിടുത്തെ കറൻസിയുടെ ചിഹ്നം വരയ്ക്കും ഒപ്പം കറൻസിയുടെ പേരും എഴുതും. പ്രത്യേക രീതിയിലാണ് സെബാസ്റ്റ്യൻ എഴുതുന്നതും. വലിയ മാർക്കർ കൈക്കുള്ളിൾ ചുരുട്ടി പിടിച്ചാണ് എഴുതുന്നത്. ഇതിനുമുമ്പും സെബാസ്റ്റ്യൻ താരമായിരുന്നു. ലിറ്റിൽ ഐൻസ്റ്റീൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ സെബാസ്റ്റ്യൻ തന്റെ കഴിവുകൾ പങ്കുവെക്കുന്നത്. ചോക്കു കൊണ്ട് തറയിൽ വളരെ വേഗത്തിലെഴുതുന്നതാണ് സെബാസ്റ്റ്യന് ശീലം.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
നേരത്തേ അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ടും സെബാസ്റ്റ്യൻ ശ്രദ്ധനേടിയിരുന്നു. ആരുടേയാണോ ഒപ്പിടുന്നത് ആ ആളുടെ ഒരു കാരിക്കേച്ചർ വരച്ച് ഒപ്പം പേരെഴുതും ഒടുവിൽ മനോഹരമായി ആ പ്രസിഡന്റിന്റെ ഒപ്പുമങ്ങിടും. ഹൈപ്പർലെക്സിയ എന്ന അവസ്ഥയാണ് സെബാസ്റ്റ്യന്. അതായത് അക്ഷരങ്ങളോടും അക്കങ്ങളോടുമുള്ള അതിശയകരമായ ആകർഷണമാണ് ഇത്. ഈ അവസ്ഥയുള്ള കുട്ടികൾ അവരുടെ സമപ്രായക്കാരെക്കാൾ വളരെ കൂടുതൽ വായിക്കുകയും പലപ്പോഴും വളരെ ചെറിയ പ്രായത്തിൽ തന്നെ വായിച്ചു തുടങ്ങുകയും ചെയ്യും.
Story highlights – six-year-old boy with autism writing the world’s currencies