‘ആർഐപി ഹാർവി ട്രെന്റിങ്ങായത് നോക്കുന്ന ഞാൻ’; തന്നെ കുറിച്ചുള്ള വ്യാജ വാർത്തയെ കുറിച്ച് ട്വീറ്റ് ചെയ്ത് സ്റ്റീവ് ഹാർവി

July 20, 2023

ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യനടനുമാണ് സ്റ്റീവ് ഹാർവി. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഹാർവി.

തന്നെ കുറിച്ചുള്ള വ്യാജ വാർത്തയോട് ഒരു ട്വീറ്റിലൂടെയാണ് ഹാർവി പ്രതികരിച്ചിരിക്കുന്നത്. ‘ആർഐപി ഹാർവി ട്രെന്റിങ്ങായത് നോക്കുന്ന ഞാൻ’ എന്ന അടികുറിപ്പിനോടൊപ്പം തന്റെ ചിത്രവും കൂടെ പങ്കുവെച്ചാണ് ഹാർവി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Read Also: കേരളത്തിൽ ചൂട് കൂടുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത-മുന്നറിയിപ്പ്

‘ആർഐപി സ്റ്റീവ് ഹാർവി’ എന്ന പേരിൽ 2023 മാർച്ചിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ പോസ്റ്റിന് വളരെ വേഗത്തിൽ പ്രചരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകളും കിട്ടി. പ്രിയ നടൻ അന്തരിച്ചുവെന്ന് തെറ്റായി അവകാശപ്പെട്ടായിരുന്നു പോസ്റ്റ്.

Story Highlights: Steve Harvey responds to viral hoax RIP Harvey trend with a comic meme on Twitter