ഐഐഐടിയിൽ നിന്ന് എൻജിനിയറിങ് ബിരുദം; ആമസോണിൽ 1.25 കോടി രൂപയുടെ ജോലി നേടി യുവാവ്
ഈ ലോകത്തെ മികച്ച കമ്പനികളിൽ എല്ലാം ഇന്ത്യക്കാരുണ്ട് സാന്നിധ്യമുണ്ടെന്നാണ് പൊതുവെ പറയാറ്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിന് പേരുകേട്ടതാണ്. ഐഐടികളും ഐഐഎമ്മുകളും എൻഐടികളും പലപ്പോഴും റെക്കോർഡ് ബ്രേക്കിംഗ് പ്ലേസ്മെന്റുകളിൽ മുന്നിലാണ്. (Student lands Rs 1.25 crore salary package from Amazon)
എങ്കിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) അലഹബാദിലെ ബിടെക് വിദ്യാർത്ഥിയായ അനുരാഗ് മകഡെയാണ് മികച്ച പാക്കേജിൽ ആമസോണിൽ ജോലി നേടി. ആമസോണിൽ നിന്ന് 1.25 കോടി രൂപയുടെ പാക്കേജ് ആണ് അനുരാഗ് സ്വന്തമാക്കിയിരിക്കുന്നത്. ഐയർലാൻഡിലെ ആമസോണിലാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്.
Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!
ആമസോണിൽ ഫ്രണ്ടെൻഡ് എഞ്ചിനീയറായാണ് പ്രവേശിച്ച അനുരാഗ് മകഡെ ലിങ്ക്ഡ്ഇനിൽ തന്റെ തകർപ്പൻ നേട്ടത്തെ കുറിച്ച് കുറിച്ചത്. “ആമസോണിൽ ഫ്രണ്ടെൻഡ് എഞ്ചിനീയറായി ചേർന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!” എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോണിൽ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബെംഗളൂരുവിൽ ക്യൂർ-ഫിറ്റിലെ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് ഇന്റേൺ ആയും ഗുരുഗ്രാമിലെ അമേരിക്കൻ എക്സ്പ്രസിൽ അനലിസ്റ്റ് ഇന്റേൺ ആയും അനുരാഗ് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം വിദ്യാഭ്യാസ പശ്ചാത്തലം പരിഗണിക്കാതെ, അസാധാരണമായ കഴിവിനുള്ള അവസരമാണ്.
Story highlights – Student lands Rs 1.25 crore salary package from Amazon