നിങ്ങളുടെ സ്നേഹത്തിന് നന്ദി; സൊമാറ്റോയുടെ 15-ാം പിറന്നാൾ ആഘോഷമാക്കി സ്വിഗ്ഗി

July 11, 2023

സൊമാറ്റോയുടെ 15-ാം പിറന്നാൾ ആഘോഷമാക്കി സ്വിഗ്ഗി. ജൂലൈ 10 ന്, ഗുഡ്ഗാവിലെ സൊമാറ്റോയുടെ ഓഫീസിൽ ഒന്നല്ല, രണ്ട് കേക്കുകൾ മുറിച്ചാണ് ടീം പിറന്നാൾ ആഘോഷമാക്കിയത്. ഉപയോക്താക്കൾ സൊമാറ്റോയുടെ ജന്മദിന പോസ്റ്റിന് താഴെ ആശംസകൾ കൊണ്ട് നിറച്ചപ്പോൾ, സ്വിഗ്ഗി അവരുടെ ദിവസം കൂടുതൽ സവിശേഷമാക്കി. എങ്ങനെയെന്നല്ലേ, അവരുടെ ഓഫീസിലേക്ക് കേക്ക് സമ്മാനമായി അയച്ചാണ് പിറന്നാൾ ആഘോഷമാക്കിയത്.

കേക്കുകൾ മുറിച്ച് ടീം പിറന്നാൾ ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങൾ സൊമാറ്റോ ട്വിറ്ററിലെ പങ്കുവെച്ചു. “കഴിഞ്ഞ പതിനഞ്ച് വർഷമായി ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്. പരമാവധി ശ്രമിച്ചു. കുറെ തവണ പരാജയപെട്ടു. വീണ്ടും എഴുന്നേറ്റു. നിങ്ങളുടെ സ്നേഹത്തിന് നന്ദി'” എന്ന അടികുറിപ്പോടെയാണ് സൊമാറ്റോ ചിത്രങ്ങൾ പങ്കിട്ടത്.

ഇതിന് മറുപടിയായി സൊമാറ്റോ കുറിച്ചതിങ്ങനെ, “ജന്മദിനാശംസകൾ, നിങ്ങൾക്കായി അയയ്‌ക്കുന്നു,” സ്വിഗ്ഗിക്ക് കേക്ക് ഡെലിവറി ചെയ്ത സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചത്.

Story highlights – swiggy makes zomatos 15th birthday extra special