“നഷ്ടപ്പെട്ടെന്ന് കരുതി”; ക്യാബിൽ മറന്നുവെച്ച ഫോൺ തിരികെ കൊണ്ട് നൽകി ഡ്രൈവർ

July 20, 2023

സാധനങ്ങൾ നഷ്ടപ്പെട്ടാൽ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. വിലപിടിപ്പുള്ള വസ്തുക്കളാണേൽ പ്രത്യേകിച്ചും. യാത്ര ചെയ്യുമ്പോഴും മറ്റും നമ്മൾ ഓട്ടോകളിലും ബസുകളിലുമൊക്കെയായി പലതും മറന്നുവെക്കാറുണ്ട്. . പലപ്പോഴും അത് തിരിച്ച് കിട്ടാൻ പ്രയാസമാണ്. പിന്നീട് ഇവരെ കണ്ടുപിടിക്കാനുമെല്ലാം പ്രയാസവുമാണ്.

എന്നാൽ നഷ്ടപ്പെട്ട സാധനം തിരിച്ചു കിട്ടിയാലോ? ആ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അങ്ങനെയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഡൽഹിയിലെ ഒരു ടാക്സി ഡ്രൈവറാണ് വാഹനത്തിൽ മറന്നുവച്ച മൊബൈൽ ഫോൺ തിരിച്ച് നൽകി മാതൃകയായത്.

ഫിറ്റ്‌നസ് കോച്ചായ ഷാജൻ സാമുവലാണ് തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇന്നലെ വൈകുന്നേരം ഞങ്ങൾ ഡൽഹി എയർപോർട്ടിൽ നിന്ന് ഒരു ക്യാബ്‌ ബുക്ക് ചെയ്തു. എന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനായ വിവേകിന്റെ ഫോൺ ക്യാബിൽ മറന്നുവച്ചു. ഞങ്ങളുടെ കയ്യിൽ ഡ്രൈവറുടെ നമ്പറോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.

Read Also: കേരളത്തിൽ ചൂട് കൂടുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത-മുന്നറിയിപ്പ്

ഒരിക്കലും ഫോൺ തിരിച്ച് ലഭിക്കില്ലെന്നു തന്നെയാണ് കരുതിയത്. പക്ഷേ ഇന്നലെ ഫോൺ തിരികെ ലഭിച്ചിരിക്കുന്നു. ഞങ്ങളെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഡ്രൈവർ ഹിരാലാൽ മൊണ്ടൽ ഫോണുമായി ഹോട്ടലിലേക്ക് വന്നു’. എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായാത്. നിരവധി പേർ ഡ്രൈവറെ അഭിനന്ദിച്ചും രംഗത്തെത്തി. ഇന്നത്തെ കാലത്ത് ഇങ്ങെത്തി ആളുകളെ കാണുന്നതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചും നിരവധി പേർ കമന്റുകൾ നൽകി.

Story Highlights: Taxi Driver Returns Mobile Phone That Man Forgot In His Cab