ലോകത്തെ ഏറ്റവും ധനികനായ ഭിക്ഷാടകൻ; ആസ്തി 7.5 കോടി
മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയും തെരുവുകളിലെ ഭിക്ഷാടകരുടെയും അവരുടെ പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഭിക്ഷാടകർ പലപ്പോഴും മറ്റ് മാർഗങ്ങളില്ലാതെ അവരുടെ നിലനിൽപ്പിനായി മറ്റുള്ളവരുടെ കരുണയും ദയയും ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നവരാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും ധനികനായ യാചകനായ ഭരത് ജെയിനിന്റെ കഥ ഈ പരമ്പരാഗത ധാരണയെ വെല്ലുവിളിക്കുന്നതും അവരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നതുമാണ്.
ലോകത്തെ പണക്കാരനായ ഭിക്ഷാടകൻ എന്നാണ് ഭാരത് അറിയപ്പെടുന്നത്. വളരെ താഴെ തട്ടിൽ നിന്ന് ധനവാനായ ഭിക്ഷാടകനിലേക്കുള്ള ഭാരതിന്റെ യാത്ര ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നാണ് ഭാരത് വളർന്നത്. അതുകൊണ്ട് തന്നെ പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസം ഇല്ലാത്തത് ജോലിയ്ക്കും വെല്ലിവിളി ഉയർത്തി.
എന്നാൽ ഈ ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് ഭാരത് എത്തിനിൽക്കുന്നത് കോടി കണക്കിന് രൂപയുടെ നേട്ടത്തിലാണ്.
Read Also: ശരീരഭാരം കുറയ്ക്കാനും ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾക്കും ബെസ്റ്റാണ് കടുക്!
ഇന്നത്തെ ഭാരതിന്റെ സാമ്പത്തിക ശേഷി 7.5 കോടി രൂപയാണ്. 60,000 മുതൽ 75,000 രൂപ വരെയാണ് ഒരു മാസത്തെ ഭാരതിന്റെ വരുമാനം. 1.2 കോടിയുടെ രൂപ വരുന്ന രണ്ടു മുറി ഫ്ലാറ്റ്, 30,000 രൂപ മാസ വാടകയായി ലഭിക്കുന്ന രണ്ട് കടമുറികളും ഭാരതിന് സ്വന്തമായുണ്ട്. ഭിക്ഷാടനം ചെയ്തുകൊണ്ട് തന്നെ റിയൽ എസ്റ്ററ്റേറ്റിലും ഭാരത് ഏറെ നേട്ടങ്ങൾ കൊയ്തു. എന്ന ഇത്രയധികം സ്വത്തുക്കൾ ഉണ്ടായിട്ടും ഇന്നും ഛത്രപദി ശിവാജി ടെർമിനൽസിലും ആസാദ് മെയ്ഡനിലുമൊക്കെ ഭാരതിന് കാണാം. 10-12 മണിക്കൂർ ഭിക്ഷ യാചിച്ച് ഒരു ദിവസം 2000-2500 രൂപ വരെ സമ്പാദിക്കാൻ ഭാരതിന് കഴിയാറുണ്ട്.
ഭാരത് ജൈനിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. തനിക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ വിദ്യാഭ്യാസം ഭാരത് മക്കൾക്ക് എത്തിച്ചു കൊടുത്തു. ഇരുവരും വിജയകരമായി പഠനം പൂർത്തിയാക്കുകയും ചെയ്തു.
Story highlights- the world’s richest beggar with a net worth of ₹7.5 crore