42 ലക്ഷം രൂപ വിലമതിക്കുന്ന 200,000 കാഡ്ബറി ചോക്ലേറ്റുകൾ മോഷ്ടിച്ചു; യുകെയിൽ യുവാവിന് തടവ്

July 23, 2023

42 ലക്ഷം രൂപ വിലമതിക്കുന്ന കാഡ്ബറി ചോക്ലേറ്റുകൾ മോഷ്ടിച്ചതിന് യുകെയിൽ യുവാവിന് തടവ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഏകദേശം 200,000 കാഡ്ബറി ക്രീം എഗ്ഗ് ചോക്ലേറ്റുകൾ മോഷ്ടിച്ചതിനാണ് ബ്രിട്ടീഷുകാരന് ശിക്ഷി ലഭിച്ചത്. 2023 ഫെബ്രുവരി 11 ന് ഒരു വ്യാവസായിക യൂണിറ്റിൽ നിന്ന് ചോക്ലേറ്റുകൾ മോഷ്ടിച്ച കേസിൽ ജോബി പൂൾ എന്ന യുവാവിനെയാണ് 18 മാസത്തെ തടവിന് ശിക്ഷിച്ചത്.

മോഷ്ടിച്ച കാഡ്ബറി ചോക്ലേറ്റുകൾക്ക് 40,000 പൗണ്ട് അതായത് 42 ലക്ഷം രൂപ വിലവരും. കാഡ്‌ബറിയുടെ വളരെ ജനപ്രിയമായ മിൽക്ക് ചോക്ലേറ്റ് എഗ്ഗുകൾ, അവ ഈസ്റ്ററിന് മാത്രമായി വിൽക്കപ്പെടുന്നവയാണ്. ദി ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, 32 കാരൻ മെറ്റൽ ഗ്രൈൻഡർ ഉപയോഗിച്ച് സ്റ്റാഫോർഡ് പാർക്കിലെ എസ്‌ഡബ്ല്യു ഗ്രൂപ്പ് ലോജിസ്റ്റിക്‌സിന്റെ വ്യാവസായിക യൂണിറ്റിൽ കയറി മോഷ്ടിച്ച സാധനങ്ങൾ ലോറിയിൽ കടത്തുകയായിരുന്നു.

പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ പോലീസ് ഈസ്റ്റർ ബണ്ണി എന്നും വിളിക്കുന്നു.

Story highlights- UK Man Jailed For Stealing 200,000 Chocolate Eggs Worth Over Rs 42 Lakh