‘ഈ ലോകത്തെ എല്ലാ നായ്ക്കളെയും അനുഗ്രഹിക്കണേ’; ഹൃദയം കവർന്ന കുരുന്നും വളർത്തുനായയും

July 11, 2023

സ്നേഹത്തിന്റെയും അനുകമ്പയുടെയും ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കുഞ്ഞിന് തന്റെ നായയോടുള്ള അഗാധമായ സ്നേഹമാണ് വീഡിയോയിൽ കാണിക്കുന്നത്. അഞ്ച് വയസ്സ് തോന്നിക്കുന്ന ഏഥൻ എന്ന ആൺകുട്ടിയാണ് വീഡിയയിൽ ഉള്ളത്. അവന്റെ പ്രിയപ്പെട്ട ബ്ലൂ എന്ന വളർത്തു നായയേയും ദൃശ്യത്തിൽ കാണാം.

‘ഇന്ന് ഞങ്ങൾ ഈ ലോകത്തിലെ എല്ലാ നായ്ക്കൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പോകുകയാണ്’ എന്നു പറഞ്ഞുകൊണ്ട് ഏഥൻ മുട്ടുകുത്തി നിന്നിട്ട് നായയെ വിളിക്കുന്നത് കേൾക്കാം. ഇതുകേട്ട ഓടിവന്ന ബ്ലൂ ഇരു കൈകളും കൂപ്പി കുഞ്ഞിനൊപ്പം പ്രാർത്ഥിക്കുന്നതും കാണാം.

ഈ ലോകത്തെ എല്ലാ നായ്ക്കളെയും അനുഗ്രഹിക്കാനും അവരെ സംരക്ഷിക്കാനുമാണ് ഏഥൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. ‘നമുക്ക് പ്രാർഥിക്കാം. പ്രിയ ദൈവമേ, എല്ലാ നായ്ക്കളെയും പരിപാലിക്കുകയും അവയെ സുരക്ഷിതരാക്കുകയും ചെയ്യണമെന്ന് ഞാൻ പ്രാർഥിക്കുന്നു,എല്ലാ നായ്ക്കളെയും ആരോഗ്യത്തോടെ അനുഗ്രഹിക്കണേ.’ ഏഥൻ പറഞ്ഞു.

/Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

പ്രാർഥനയ്ക്ക് ശേഷം ഏഥൻ തന്റെ പ്രിയപ്പെട്ട നായക്കുട്ടിയെ അഭിനന്ദിക്കുയും ചെയ്യുന്നുണ്ട്. ഈ സുന്ദരമായ പ്രാർഥന സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

Story highlights – Viral video of a little boy’s prayer to protect furry friends