കാൻസർ രോഗിയായ പങ്കാളിക്ക് സർപ്രൈസ്; പൊട്ടിക്കരഞ്ഞ് യുവതി

July 11, 2023

ക്യാൻസറിന് നേരിടുക എന്നത് അത്ര എളുപ്പമല്ല. ഇത് ക്യാൻസർ ബാധിച്ച വ്യക്തിയെ മാത്രമല്ല കുടുംബത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ രോഗത്തെ നേരിടാൻ അവർക്കൊപ്പം നിൽക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അവരുടെ ജീവിതം കഴിയുന്നത്ര എളുപ്പവും സന്തോഷകരവുമാക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊടുക്കാം. കാൻസർ ബാധിതയായ തന്റെ പങ്കാളിക്ക് യുവാവ് നൽകിയ സർപ്രൈസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സർപ്രൈസായി പ്ലാൻ ചെയ്ത വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പങ്കാളിയെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് ഇയാൾ വിവാഹ വേദിയിലേക്ക് കൊണ്ടുപോയത്. വഴിയിൽ ടൗൺഹാളിൽ പോകണമെന്ന് പറഞ്ഞ് യുവതിയെ വിവാഹ വേദിയിലെത്തിച്ചു. വഴി മധ്യേ വിവാഹ വേദിയാണെന്ന് മനസിലായെങ്കിലും ഒരിക്കൽ പോലും അത് സ്വന്തം വിവാഹ ഒരുക്കങ്ങളാണെന്ന് യുവതി കരുതിയില്ല. വേദിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഈ ഒരുക്കങ്ങളെല്ലാം തനിക്ക് വേണ്ടിയാണെന്ന് യുവതി മനസ്സിലാക്കിയത്. സന്തോഷം കൊണ്ട് യുവതിയുടെ കണ്ണുകൾ നിറഞ്ഞു.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

ഹാളിലേക്ക് കയറുമ്പോൾ തന്നെ രണ്ട് കുട്ടികൾ യുവതിയെ പൂക്കൾ നൽകി സ്വീകരിച്ചു. വിവാഹമാണെന്ന് മനസിലാക്കിയ യുവതി സന്തോഷത്താൽ പൊട്ടിക്കരഞ്ഞു. പങ്കാളിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

Story highlights- Woman battling cancer breaks down after she gets the best surprise from partner