കൈക്കുഞ്ഞുമായി പരീക്ഷാഹാളിൽ; സഹായമായി പൊലീസ് ഉദ്യോഗസ്ഥ

July 12, 2023

നമുക്ക് സന്തോഷവും പ്രതീക്ഷയും പ്രചോദനവും നൽകുന്ന നിരവധി വാർത്തകളും സംഭവങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈക്കുഞ്ഞുമായി പരീക്ഷയെഴുതാനെത്തിയ യുവതിക്ക് സഹായം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. ഗുജറാത്ത് ഹൈക്കോടതി പ്യൂണ്‍ പോസ്റ്റിലേക്കുള്ള പരീക്ഷയെഴുതാനാണ് യുവതി അഹമ്മദാബാദിലെ ഓധാവില്‍ എത്തിയത്. പരീക്ഷ തുടങ്ങാനിരിക്കെ കുഞ്ഞ് കരച്ചിലും തുടങ്ങി. നിര്‍ത്താതെ കുഞ്ഞ് കരഞ്ഞതോടെ പരീക്ഷ എഴുതാൻ പറ്റില്ല എന്ന സാഹചര്യമായി. അപ്പോഴാണ് സഹായവുമായി കോണ്‍സ്റ്റബിളായ ദയാ ബെന്‍ ഇടപെടുന്നത്.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ദയ ബെൻ കുഞ്ഞിനെ തോളിലേറ്റി താലോലിക്കുകയും കരച്ചിൽ നിർത്താൻ ശ്രമിക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയ്ക്ക് പരീക്ഷയെഴുതുകയും ചെയ്തു. അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പൊലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ കളിപ്പിക്കുന്ന വീഡിയോയും പുറത്ത് വന്നത്. വളരെ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Story highlights- Gujarat Police Woman Constable Looks After Baby While Mother Sits For Exam