പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
പത്താം ക്ലാസ് പരീക്ഷ പാസായി 38 വർഷത്തിന് ശേഷം പ്രീ-യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് (പിയുസി) പരീക്ഷ എഴുതാൻ ഒരുങ്ങി ബംഗളൂരുവിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. വിദ്യാഭ്യാസത്തിന് പ്രായം ഒരു സംഖ്യ മാത്രമാണെന്ന പഴഞ്ചൊല്ല് ശരിയാണ്. കർണാടകയിൽ, പത്താം ക്ലാസ് പാസായതിന് ശേഷമാണ് വിദ്യാർത്ഥികൾ പിയുസി പരീക്ഷ എഴുതുന്നത്. പിയുസി പരീക്ഷകളെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
"Introducing Baskar ji, my @Olacabs auto companion today.
— Nidhi Agarwal (@Ngarwalnidhi) August 26, 2023
He faced his English paper today, he is writing PUC exams this year after cleaning 10th in 1985.
Father of two, with kids in 3rd and 6th grade. His enduring smile was truly motivating! @peakbengaluru pic.twitter.com/5R21YtdomZ
“ഇന്ന് എന്റെ @Olacabs ഓട്ടോ കമ്പാനിയനായ ബാസ്കർ ജിയെ പരിചയപ്പെടുത്തുന്നു. 1985-ൽ 10-ാം ക്ലാസ്സ് പരീക്ഷ പൂർത്തിയാക്കിയ ശേഷം ഈ വർഷം പിയുസി പരീക്ഷ എഴുതുന്നു. ഇന്ന് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം. 3, 6 ക്ലാസുകളിലാണ് കുട്ടികൾ പഠിക്കുന്നത്.” എന്ന എക്സ് ഉപയോക്താവ് നിധി അഗർവാൾ കുറിച്ചത്.
Read More: മലയാളികൾ കാത്തിരുന്ന ദിവസം ഇന്ന്; സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങുന്നു
ഈ വാർത്ത ഏറെ പ്രചോദനം നൽകുന്നതാണ് എന്നും ഏറെ അഭിനന്ദങ്ങൾ എന്നും ആളുകൾ കമന്റുകൾ നൽകി. 2020 ജൂലൈയിൽ, മേഘാലയയിൽ നിന്നുള്ള 50 കാരിയായ ലക്കിന്റീവ് സൈംലിഹ് 12-ാം ക്ലാസ് പരീക്ഷ പാസായതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാല് കുട്ടികളുടെ അമ്മയും രണ്ട് കുട്ടികളുടെ മുത്തശ്ശിയുമായിരുന്ന സിയെംലിഹ് സ്കൂൾ പഠനം ഉപേക്ഷിച്ച് 30 വർഷത്തിന് ശേഷമാണ് 12-ാം ക്ലാസ് സർട്ടിഫിക്കറ്റ് നേടിയത്.
Story Highlights: 38 years after clearing Class 10, Bengaluru auto driver takes PUC exam